പിഞ്ചുകുഞ്ഞിന് അച്ഛൻ ബിയർ നൽകി, അമ്മ വിഡിയോ എടുത്തു, ഇങ്ങനെയും മാതാപിതാക്കളോ ?

കഷ്ടി പത്തുമാസം പ്രായമുള്ള കുഞ്ഞിന് അച്ഛൻ കുടിക്കാനായി ബിയർ നൽകുന്നു. മുട്ടിൽ ഇഴഞ്ഞു വരുന്നു കുഞ്ഞിന് അച്ഛൻ ബിയര്‍ കുപ്പി പൊട്ടിച്ച് വായില്‍ ഒഴിച്ച് കൊടുക്കുകയാണ്. ഒന്നുമറിയാത്ത കുഞ്ഞ് അതുകുടിക്കുന്നു. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം വിഡിയോയിൽ പകർത്തിയതാകട്ടെ അമ്മയും. 

2.43 മിന്റ് ദൈർഘ്യമുള്ള വിഡിയോ മാതാപിതാക്കൾ തന്നെയാണു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എന്നു കരുതുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുട്ടിയുടെ അമ്മയാണ് എന്ന് ഇരുവരുടെയും സംഭാഷണങ്ങളില്‍ നിന്നു മനസിലാകുന്നുണ്ട്. വിഡിയോക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ എവിടെയോ ആണ് സംഭവം നടന്നത് എന്നാണു വിഡിയോയിൽ നിന്നു വ്യക്തമാകുന്നത്.

കഴിഞ്ഞ മാസം തിരുവണാമലൈ എന്ന സ്ഥലത്തു നാലുവയസുകാരനെ അച്ഛന്‍ മദ്യംകുടിപ്പിക്കുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സമാനമായ ഈ സംഭവം.