തീയിൽ നിന്നു മകളെ രക്ഷപ്പെ‌ടുത്തുന്ന അച്ഛൻ; വിഡിയോ

തീ പിടിച്ച മൂന്നാം നിലയിൽ നിന്ന് അച്ഛൻ കുട്ടിയെ താഴേയ്ക്കെറിഞ്ഞു രക്ഷപ്പെടുത്തി. കുഞ്ഞുങ്ങൾ അപകടത്തിൽ പെട്ടാൽ ഏതു വിധേനയും അവരെ രക്ഷിക്കാനേ മാതാപിതാക്കൾ നോക്കൂ. കത്തുന്ന ഫ്ളാറ്റിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ ആ പിതാവിന് ഇതല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. ചൈനയില്‍ നടന്ന ഈ സംഭവത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ ഒന്നു കണ്ടു നോക്കൂ.

തീ പിടിച്ച ഫ്ളാറ്റിന്റെ ജനൽ വഴി മകളെ താഴേയ്ക്ക് ഇടുകയായിരുന്നു. സമീപവാസികൾ താഴെ കിടക്ക വിരിച്ചു പിടിച്ചു നിന്നിരുന്നു, കുഞ്ഞ് സേയ്ഫായി നേരേ കിടക്കയിൽ തന്നെ വീണു. പിന്നാലെ അഛനും ജനൽ വഴി താഴെയെത്തി. അച്ഛനേയും മകളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, രണ്ടുപേരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.