ഉറങ്ങാതിരുന്ന കുഞ്ഞിനെ ബക്കറ്റിലടച്ച് അച്ഛൻ അറവുശാലയിൽ കൊടുത്തു

കുഞ്ഞ് ഉറങ്ങാൻ കൂട്ടാകാത്തതിനെ തുടർന്ന് അച്ഛൻ കുഞ്ഞിനെ ബക്കറ്റിലടച്ച് അറവുശാലയിൽ കൊടുത്തു. ജറുസലേമിലെ അബുഖോഷ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഏറെ ശ്രമിച്ചിട്ടും കുഞ്ഞ് ഉറങ്ങാത്തതിനെ തുടർന്നാണ് ദേഷ്യം മൂത്ത് അച്ഛൻ വായുകടക്കാത്ത ബക്കറ്റിൽ കുഞ്ഞിനെ അടച്ചത്.

കുഞ്ഞിനെ ബക്കറ്റിൽ ഇരുത്തി തല പിടിച്ച് കുനിച്ചിരുത്തി സീൽ ചെയ്താണ് അറവുശാലയിൽ എത്തിച്ചത്. മകളുടെ അനുസരണക്കേടിന് ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാളുടെ വിശദീകരണം. വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആയതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരും വിവരങ്ങളും പൊലീസ് പുറത്തു വിട്ടിട്ടില്ല.