ഒരു ജപ്പാൻ പട്ടം പൊട്ടിവീണാൽ

ഹിഗഷിയോമിയിലെ പ്രസിദ്ധമായ പട്ടം പറത്തൽ ഉത്സവത്തിനിടെ ആളുകൾക്കിടയിലേക്ക് ഭീമൻ പട്ടം പൊട്ടിവീണു. മുളകൊണ്ടുള്ള ചട്ടക്കൂടും 700കിലോ ഭാരവുമുള്ള ഭീമൻ പട്ടം ഇരുന്നൂറു മീറ്റർ ഉയരത്തിൽ നിന്നാണ് ആൾക്കൂട്ടത്തിനിടയിലേക്ക് വീണത്. സംഭവത്തിൽ നാലുപേർക്ക് പരിക്കുണ്ട്. എഴുവയസുള്ള ഒരു ആൺകുട്ടിയും 73 വയസുകാരനുമടക്കം മൂന്നുപേർക്കാണ് പരിക്കേറ്റത്. ഹിഗഷിയോമിയിൽ ശക്തമായ കാറ്റുവീശുമെന്നു കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നിട്ടും പട്ടംപറത്തിയതിനെതിരെ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രാഗത്ഭ്യമില്ലാത്തവർ പട്ടംപറത്തിയതാണ് അപകടത്തിനു കാരണമായതെന്നാണ്പ്രാഥമിക നിഗമനം. കനഗാവയിൽ 2004ൽ നടന്ന ഉത്സവത്തിനിടെ ഒരുടൺ ഭാരമുള്ള പട്ടം താഴെവീണ് എട്ടുപേർക്ക് പരിക്കേറ്റിരുന്നു.