അറിഞ്ഞോ, നമ്മൾ ഇന്ത്യക്കാർ അത്രയ്ക്ക് കള്ളുകുടിയന്മാരല്ല!!!

രാജ്യത്ത് ഏറ്റവും അധികം മദ്യം ഉപഭോഗം ചെയ്യുന്ന സംസ്ഥാനം ഏതെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ ഉത്തരം നൽകാൻ സാധിക്കും, കേരളം. മദ്യ ഉപഭോഗത്തിന്റെ കാര്യത്തിൽ കേരളത്തെ തോൽപിക്കാൻ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും അടുത്തെങ്ങും സാധിക്കുമെന്നും തോന്നുന്നില്ല. എന്നാൽ ലോകത്ത് ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്ന രാജ്യം എതെന്ന് ചോദിച്ചാലോ? ഇന്ത്യയാണെന്ന് സംശയം വേണ്ട, മദ്യ ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളുടെ പട്ടികയിൽ നമ്മുടെ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. കള്ളുകുടിയിൽ മുൻപന്തിയിൽ നിൽക്കുന്ന ആ പത്ത് രാജ്യങ്ങൾ ഇതാ

1 ബെലാറസ്: ലോകത്ത് ഏറ്റവും കൂúടുതൽ മദ്യം ഉപഭോഗം ചെയ്യുന്ന പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം യൂറോപ്യൻ രാജ്യമായ ബെലാറസിനാണ് . പ്രതിവർഷം ഒരു വ്യക്തി ശരാശരി 14.37 ശതമാനം മദ്യമാണ് ഉപയോഗിക്കുന്നത്. 27.5 ലിറ്റർ മദ്യം പുരുഷൻ ഉപോഗിക്കുമ്പോൾ 9.1 ലിറ്ററാണ് സ്ത്രീ ഉപയോഗിക്കുന്നത്. ( തല കറങ്ങണ്ട! )

2 അൻഡോറ: ഫ്രാൻസിനും സ്പെയ്നും ഇടയിൽ സ്ഥിതി ചെയ്യുന്ന അൻഡോറയാണ് രണ്ടാം സ്ഥാനത്ത്. 13.31 ലിറ്ററാണ് വ്യക്തിയുടെ ഒരു വർഷത്തെ ശരാശരി മദ്യ ഉപഭോഗം.

3 ലിത്വാനിയ : 12.9 ലിറ്റർ മദ്യ ഉപഭോഗവുമായി ലിത്വാനിയയാണ് മൂന്നാം സ്ഥാനത്ത് . പുരുഷൻ 24.4 ലിറ്റർ മദ്യവും സ്ത്രീ 7.9 ലിറ്ററുമാണ് പ്രതിവർഷം ഉപയോഗിക്കുന്നത്.

4 ചെക്ക് റിപ്പബ്ലിക്ക്: നാലാം സ്ഥാനം ചെക്ക് റിപ്പബ്ലിക്കിനാണ്. 12.69 ലിറ്ററാണ് ശരാശരി ഉപയോഗം.

5 ഗ്രെനഡ: 12. 4 ലിറ്റർ മദ്യ ഉപഭോഗവുമായി കരീബിയൻ ദ്വീപരാഷ്ട്രമായ ഗ്രെനഡയാണ് അഞ്ചാം സ്ഥാനത്ത്. റം ആണ് ദേശീയ പാനീയം പോലും. പുരുഷൻ 17.9 ലിറ്റർ മദ്യം ഉപയോഗിക്കുമ്പോൾ സ്ത്രീയുടെ മദ്യ ഉപയോഗം 7.3 ശതമാനമാണ് .

6 ഓസ്ട്രിയ: ആറാം സ്ഥാനത്ത് നിൽക്കുന്ന ഓസ്ട്രിയയിൽ ഒരു വ്യക്തിയുടെ ശരാശരി മദ്യ ഉപയോഗം 12.1 ലിറ്ററാണ്.

7 അയർലണ്ട് : ശരാശരി മദ്യ ഉപഭോഗം 11.92 ലിറ്ററായ അയർലണ്ട് ഏഴാം സ്ഥാനത്താണ്. രാജ്യത്ത് 16.8 ലിറ്റർ മദ്യം പുരുഷൻ ഉപയോഗിക്കുമ്പോൾ 7.1 ലിറ്ററാണ് സ്ത്രീയുúടെ ഉപയോഗം.

8 ഫ്രാൻസ് : ഫ്രാൻസിൽ ഒരു വ്യക്തിയുടെ ശരാശരി മദ്യ ഉപയോഗം 11.7 ലിറ്ററാണ്.

9 സെയ്ന്റ് ലൂസിയ: രാജ്യത്ത് 11.6 ശതമാനമാണ് ഒരു വ്യക്തിയുടെ ശരാശരി മദ്യ ഉപയോഗം. 15.1 ലിറ്റർ മദ്യം പുരുഷനും 5.9 ലിറ്റർ സ്ത്രീയും ഉപയോഗിക്കുന്നു.