Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലപ്പാൽ കൊണ്ടൊരു ലോക്കറ്റ്!

Milk Pendant മുലപ്പാൽ കൊണ്ടു നിർമ്മിച്ച പെൻഡന്റ്

മുലപ്പാൽ കൊണ്ട് ആഭരണമോ? ഹേയ് വെറുതെ പറയുന്നതാവും എന്നു വിചാരിക്കല്ലേ.. സ്വന്തം മുലപ്പാൽ കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് റോഡ്എലെൻഡിൽ നിന്നൊരു അമ്മ. മൂന്നുമക്കളുടെ അമ്മ കൂടിയായ അലീഷ്യ മൊഗാവെരോയാണ് മുലപ്പാലിൽ നിന്നും ആഭരണം ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാലത്തെ എന്നും ഓർമ്മയിൽ സൂക്ഷിക്കാനായി എന്തു ചെയ്യാൻ കഴിയും എന്ന ചിന്തയ്ക്കൊടുവിലാണ് മുലപ്പാൽ കൊണ്ടോരു പെൻഡന്റ് എന്ന ആശയത്തിലേക്ക് അലീഷ്യ തിരിഞ്ഞത്. മാതൃത്വം പറഞ്ഞറിയിക്കാവുന്നതിൽക്കൂടുതൽ മാധുര്യം നിറഞ്ഞതും പകരം വെയ്ക്കാനാവാത്തതുമാണ് അതെന്നും ഓർത്തു വെക്കുന്ന രീതിയിലായിരിക്കണം എന്ന ചിന്തയായിരുന്നു മനസു മുഴുവനെന്ന് അലീഷ്യ പറയുന്നു.

Milk Pendant അലീഷ്യ മൊഗാവെരോ

പരീക്ഷണാർത്ഥം തുടങ്ങിയ മുലപ്പാൽ ലോക്കറ്റിന് ആരാധകർ കൂടിയതോടെ മമ്മി മിൽക്ക് ക്രിയേഷൻസ് എന്ന പേരിലൊരു കമ്പനി തന്നെ തുടങ്ങുകയും ചെയ്തു അലീഷ്യ. ഏകദേശം 160 ഡോളർ വരെ വില വരുന്ന മുലപ്പാൽ ജ്വല്ലറികൾക്ക് അടുത്ത പന്ത്രണ്ടു മാസത്തേയ്ക്കു വരെ ഓർഡർ ആയിട്ടുണ്ട്. ഒരുതരം പശയിൽ മുലപ്പാൽ മിക്സ് ചെയ്താണ് ലോക്കറ്റ് നിർമ്മിക്കുന്നത്. മരങ്ങൾ, ഹൃദയങ്ങൾ, പൂക്കൾ എന്നു തുടങ്ങി അമ്മമാർക്ക് സ്വന്തം മുലപ്പാൽ ഏതെല്ലാം ആകൃതിയിൽ സംരക്ഷിക്കണമോ അങ്ങനെയെല്ലാം അലീഷ്യ നിർമ്മിച്ചു കൊടുക്കും. ഓർഡർ ചെയ്തു കഴിഞ്ഞാലുടൻ മുലപ്പാൽ അയക്കേണ്ടത് എങ്ങനെയാണെന്ന സംബന്ധിച്ച വിവരങ്ങൾ മമ്മി മിൽക്കിൽ നിന്നും മെയിൽ വഴി ലഭിക്കും. 10 മുതൽ 30 മില്ലി ലിറ്റർ വരെ മുലപ്പാൽലാണ് ഒരു പെൻഡന്റിനാവശ്യം. ഏതാണ്ട് എട്ടു മുതൽ പത്ത് ആഴ്ചകൾ വരെയാണ് ജ്വല്ലറി നിർമ്മിക്കാനെടുക്കുന്ന കാലം. തുടക്കത്തിൽ ഒരു ഹോബി എന്ന നിലയിൽ തുടങ്ങിയ മമ്മി മിൽക്ക് ഇന്ന് തനിക്കു വിനോദത്തിലുപരി സാമ്പത്തികവും നൽകുന്നുണ്ടെന്ന് അലീഷ്യ പറയുന്നു.

Milk Pendant മുലപ്പാൽ കൊണ്ടു നിർമ്മിച്ച പെൻഡന്റ്
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.