Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനംമയക്കുന്ന ഭംഗിയും ഡിസൈനുകളുടെ പ്രൗഢിയുമായി ‘കേസരി ഭായ്’

Kesari

ഇന്ത്യൻ പൈതൃകത്തിന്റെ മാസ്മരികത നിറയുന്ന ആടയാഭരണങ്ങൾ മനംമയക്കുന്ന കാഴ്ചയായി അവതരിപ്പിക്കുന്നതിൽ മുന്നിലാണ് ഡിസൈനർ സബ്യസാചി മുഖർജി. ‘കേസരിഭായി പന്നലാൽ’ എന്നു പേരിട്ട പുതിയ കൗച്ചർ– ജ്വല്ലറി കലക്ഷൻ  ലോകത്തിനു മുന്നിൽ സബ്യസാചി കാഴ്ചവെച്ചത് ഇത്തവണയും ഇൻസ്റ്റഗ്രാമിലൂടെ. നിറങ്ങളുടെ മനംമയക്കുന്ന ഭംഗികൊണ്ടും ഡിസൈനുകളുടെ പ്രൗഢി കൊണ്ടും വേറിട്ടു നിന്നു ആ കാഴ്ച. 

എമറാൾഡ്, റൂബി, പേൾ,  അൺകട്ട് ഡയമണ്ട് എന്നിവ ആഢംബരവും അഴകുമാകുന്ന സബ്യസാചി ഹെറിറ്റേജ് ജ്വല്ലറി ഗംഭീരമാക്കാൻ പട്ടുനൂലിലും ഹാൻഡ് പെയിന്റഡ്, സെമി പ്രഷ്യസ് സ്റ്റോൺസിലും നിറയുന്ന ലെഹംഗകൾ. പഴയകാല നോർത്ത് ഇന്ത്യൻ വധുവിന്റെ വിവാഹ വസ്ത്രത്തിലെ ഡിസൈനുകൾ അതേ തനിമ നിലനിർത്തിക്കൊണ്ട് സബ്യസാചി കരസ്പർശത്തിലൂടെ അഴകുവിരിയിക്കുന്നു. നൊസ്റ്റാൾജിയയും പൈതൃകവും സമന്വയിക്കുന്ന സുന്ദര കാഴ്ച. ട്രഡീഷനൽ വസ്ത്രരീതി തന്നെ പിന്തുടർന്നതിനാൽ കലക്ഷനിൽ കൂടുതലും നിറയുന്നത് ലെഹംഗകളും ഷേർവാണിയും.  

 സബ്യസാചി ടച്ച്

സർദോസി, ക്രിസ്റ്റൽ, ആപ്ലിക് വർക്കുകൾ നിറയുന്ന വെൽവറ്റ് ലെഹംഗയും, പഴയ ഡിസൈൻ അതേ പോലെ പകർത്തുന്ന ലെഹംഗയും  വരൻമാർക്കു വേണ്ടിയുള്ള പ്രിന്റഡ് ഖാദി അങ്ക്രഖയും (angrakha) സിൽക് ഫ്ലോറൽ, ലെഹരിയ, കോട്ട ടർബനുകളും കിൽറ്റഡ് ഷേർവാണിയുമൊക്കെ സബ്യസാചി കരസ്പർശത്തിൽ വേറിട്ടു നിൽക്കുന്നു.  

 നൊസ്റ്റാൾജിയ, പാരമ്പര്യം

സബ്യസാചി ട്രേഡ് മാർക്ക് ചുവന്ന സാരി മുതൽ ഇൻഡിഗോ, യെല്ലോ, ഓറഞ്ച്, പിങ്ക്, ഇളംപച്ച നിറങ്ങൾ വിരിയുന്ന ലെഹംഗ. ഇറാനിയൻ ടർക്വോയിസ് വെൽവെറ്റ് ലെഹംഗയ്ക്കൊപ്പം കിടപിടിക്കാൻ സർദോസി ബോർഡറുകളുടെ പാച്ച്് വർക്ക് വരുന്ന പഷിമാന ലെഹംഗ.  ട്രഡീഷനൽ സർദോസി വർക്ക് ലെഹംഗയിൽ രാജകീയ കാഴ്ചയാകുമ്പോൾ ക്രിസ്റ്റൽ, സെമി പ്രഷ്യസ് സ്റ്റോൺ, ബീഡ്സ് പേൾസ് ആപ്ലിക് വർക്കുകളും ഹാൻഡ് മെയ്ഡ് പ്രിന്റുകളും ഫ്ലോറൽ പ്രിന്റുകളും പ്രൗഢിയുടെയും സ്റ്റൈലിന്റെയും മറ്റൊരു പേരാകുന്നു. ടില്ല (tilla) വർക്കും 'ട്യുലി (tully) എംബ്രോയ്ഡറിയും ബ്രൈഡൽ വെയറുകളിൽ പുതുമയുള്ള കാഴ്ചകൾ നിറയ്ക്കുന്നു. ഈ മനോഹര കാഴ്ചകൾക്കു പശ്ചാത്തലമാകുന്ന പ്രിന്റഡ് ഓർഗൻസ, സിൽക്, കോട്ടൺ, ഖാദി, വെൽവെറ്റ് മെറ്റീരിയലുകൾ. സബ്യസാചി ആർക്കൈവിൽ നിന്നുള്ള ഷോൾ മാറ്റിയെടുത്തുണ്ടാക്കിയ ബ്രൈഡൽ വെയർ പഴമയുടെ പ്രൗഢി വിളിച്ചോതുന്നു.  ഷോൾ –കോളർ വെൽവെറ്റ് പോർട്രെയിറ്റ് ബ്ലൗസും ബ്ലോക് പ്രിന്റഡ് കാന്തി ബ്ലൗസും  ബ്രൈഡൽ വെയറുകളിലെ പുതിയ കാഴ്ചയാകുകയാണ്. 

 ഇന്ത്യൻ വരൻ

പഷ്മിന(pashmina) ഷേർവാണി, ഹാൻഡ് പെയിന്റഡ് സിൽക് ഷേർവാണി, കിൽറ്റഡ് ഷേർവാണി, പ്രിന്റഡ് ഖാദി അങ്ക്രഖ, ഖാദി കുർത്തയ്ക്കൊപ്പം കിൽഡറ്റ് സിൽക് നെഹ്റു ജാക്കറ്റ് തുടങ്ങി  വരന്റെ വസ്ത്ര ഡിസൈനുകളിലും തുണിത്തരങ്ങളിലും  വ്യത്യസ്തത.  സിൽക് ഫ്ലോറൽ, ലെഹരിയ, കോട്ട ടർബനുകൾ പുതിയ വരനെ അണിയിച്ചൊരുക്കുന്നു.