Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുപ്പ് സാരിയിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ അദിതി

aditi-ravi

കറുത്ത ഗ്ലാമറസ് സാരിയിൽ അതിസുന്ദരിയായി അദിതി രവി. നീല മെറ്റാലിക് വർക്കുകളോടു കൂടിയ സാരിയിൽ  അദിതിക്ക് ട്രെന്റി ലുക്ക് നൽകാൻ ടോപുകളെ അനുസ്മരിപ്പിക്കുന്ന ബ്ലൗസ്. നെറ്റ് കൊണ്ടുള്ള ബ്ലൗസിന്റെ കൈ സിംപിൾ ആന്‍ഡ് പവർഫുൾ. എല്ലാം കൂടി ചേര്‍ന്ന ബോൾഡ് ആൻഡ് ബ്യൂട്ടിഫുളായി അദിതി.

തലമുറകൾ മാറുമ്പോഴും ഇന്ത്യൻ വനിതകൾക്കു പ്രിയം സാരിയോടാണ്. ഓരോ ഫങ്ഷനും ഓരോ സാരി അതായിരുന്നു ട്രെന്റ്. എന്നാൽ ഇനി അങ്ങനെയല്ല. വിവാഹവേളയിൽ, നിശ്ചയത്തിന്, റിസെപ്ഷന്, പാർട്ടികൾക്ക് അങ്ങനെ നിങ്ങളുെട ഓരോന്നിനും മാറ്റിവച്ചിരിക്കുന്ന സാരികൾക്ക് പുതിയ ഇണകളെ‌ തേടിയാൽ എങ്ങനെ‌യിരിക്കും. 

സാരിയിലെ പുതുമകൾ എന്നത് ബ്ലൗസിൽ നടക്കുന്ന പരീക്ഷണങ്ങൾ കൂടിയാണ്. സാരി പഴയതായാലും ഒരു പുത്തൻ ട്രെന്റി ബ്ലൗസ് മതിയാകും ആൾക്കൂട്ടത്തിൽ തിളങ്ങാൻ. വില പിടിപ്പുള്ള സാരിയോടു കിടപിടിക്കുന്ന ബ്ലൗസ് വേണം. പരമ്പരാഗത ഇന്ത്യൻ നെയ്ത്തുവിദ്യയുടെ സൂക്ഷ്മതയോടും കൃത്വതയോടും കൂടി മുത്തുകളും ഷിഫോണും  കൈകൊണ്ട് തുന്നിചേർത്ത് ഒരുക്കിയെടുക്കുന്ന പൂർണതയാണ് ഫാഷന്റെ പുതിയ ശൈലി.

സ്ലിങ്കി സ്പെഗേട്ടി സ്ട്രാപ് ബ്ലൗസ്, ഹാൽട്ടർ ബ്ലൗസ്, കേപ് ബ്ലൗസ്, റഫിൾഡ് ബ്ലൗസ് തുടങ്ങി ഫാഷന്റെ പുതുലോകത്തെ അംഗങ്ങൾ ധാരാളം. അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന പഴയ സാരികളെ പൊടിതട്ടിയെടുത്ത് ഒരു പുതിയ ഇണയെ കണ്ടെത്താം. പട്ടു സാരിയ്ക്ക് ഷർട്ട് ബ്ലൗസിന്റെ പുതുമ നൽകിയാൽ എത്ര രസകരമായിരിക്കും. കഴിഞ്ഞ അവധിക്കാലത്ത് നിങ്ങളുപയോഗിച്ച ഒരു ടോപ്പിനെ പുതിയൊരു ബ്ലൗസാക്കാം. കൂട്ടിച്ചേർക്കലുകളുടെയും വെട്ടിമാറ്റലുകളും നൽകുന്ന പുതുമ സംശയിക്കേണ്ടതില്ല, ശ്രദ്ധിച്ചു തിരഞ്ഞെടുത്താൽ അവ അഭിനന്ദനങ്ങൾ നേടി തരും.

ഓരോരുത്തർക്കും ഇണങ്ങുന്ന  പാറ്റേണും നിറവും ശ്രദ്ധിച്ചാൽ  ആർക്കും നേടാം നല്ല ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ലുക്ക്.

Details (ഡിസൈൻ: ബോട്ട് സോംഗ്) 

https://www.instagram.com/boatsongdesigners/

https://www.facebook.com/theboatsong/

Mobile- 994 642 6000  

Address: Jacksons building, 

Chelliyozhukkom Road, 

Near Manorama Junction, 

Kottayam Kerala-686001