Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചുപോയ മകന്റെ പ്രേതം വീട്ടിലുണ്ട്, വെളിപ്പെടുത്തലുമായി പ്രശസ്ത നടി!

Kym Marsh കിം മാർഷ്

പ്രശസ്ത ഹോളിവുഡ് നടിയും ഗായികയുമായ കിം മാർഷിന്റെ പുതിയ വെളിപ്പെ‌ടുത്തൽ കേട്ടു ഞെട്ടിയിരിക്കുകയാണ് ലോകം. ഏഴുവർഷം മുമ്പു മരിച്ച മകന്‍ ആർക്കിയു‌‌ടെ ആത്മാവു വീട്ടിലെത്തിയിരുന്നുവെന്ന് ലൂസ്‌വുമൺ എന്ന ടിവിഷോയ്ക്കിടെയാണ് കിം വെളിപ്പെടുത്തിയത്. അഞ്ചുവയസുകാരിയായ മകൾ പോളിയെ സന്ദർശിക്കാനാണത്രേ ആർക്കി എത്തിയത്.

മുൻഭര്‍ത്താവ് ജാമി ലോമസിൽ കിമ്മിനുണ്ടായ പുത്രനാണ് ആർക്കി. പതിനെട്ട് ആഴ്ച മുമ്പേ പ്രസവിച്ച ആർക്കി പ്രസവിച്ച് അധികസമയം കഴിയുംമുമ്പേ മരിച്ചിരുന്നു. ഏഴു വർഷത്തിനിപ്പുറവും അവന്റെ സാന്നിധ്യം വീട്ടിലുണ്ടെന്നാണ് കിം വിശ്വസിക്കുന്നത്.

എല്ലാ ഫെബ്രുവരിയിലും മകന്റെ ഓർമ ദിനത്തിൽ വീട്ടിലാകെ മെഴുകുതിരികൾ തെളിക്കുകയും ബലൂണുകൾ തൂക്കുകയും ചെയ്യും. ഈ വർഷം തങ്ങൾ അത്താഴം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പോളിയുടെ മുറിയിൽ നിന്നും ഒരു ശബ്ദം കേട്ടത്. ഞങ്ങൾ ചെന്നു നോക്കിയപ്പോൾ അവൾ കി‌ടന്നുറങ്ങുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ വീണ്ടും അവളുടെ മുറിയിൽ നിന്നും ​​എന്തോ ചാടുന്നതുപോലെ തോന്നി. വീണ്ടും ചെന്നു നോക്കിയപ്പോൾ മകൻ ഡേവിഡ് ആണു പറഞ്ഞത് മുകളിലുള്ള വലിയ വിളക്കുകൾ തനിയെ അനങ്ങുന്ന കാര്യം. ആരോ അതിനു മുകളിലൂടെ ചാടുന്നതു പോലെയായിരുന്നു അപ്പോൾ തോന്നിയത്.

Kym Marsh കിം മാർഷ് മകൾ പോളിക്കൊപ്പം

ആ സമയത്തു തന്നെ ഒരു കുഞ്ഞിന്റെ കരച്ചിലും കേട്ടു. പക്ഷേ പോളി അപ്പോഴും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് വന്നത് ആർക്കിയുടെ ആത്മാവാണെന്നു മനസിലായത്. ആർക്കി ജനിച്ച അതേ നിമിഷത്തിലായിരുന്നു ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്. ആ നേരത്തു തനിക്കു പേടി തോന്നിയിരുന്നില്ലെന്നും ആർക്കി തങ്ങളോടു ഹലോ പറയുവാനായിരിക്കും വന്നതെന്നും വിശ്വസിച്ചു. മാത്രമല്ല പോളി പതിനെട്ടു മാസം പ്രായമായപ്പോഴേക്കും ആര്‍ക്കി, ആർക്കി എന്നു വിളിക്കുമായിരുന്നത്രേ.

രണ്ടു വിവാഹം ചെയ്തു വിവാഹ മോചനം നേടിയ കിം ഇപ്പോൾ പേഴ്സണൽ ട്രെയിനർ കൂടിയായ മാറ്റ് ബേക്കറുമായി പ്രണയത്തിലാണ്.
 

related stories
Your Rating: