നരേന്ദ്ര മോദിയായി ലാലു പ്രസാദിന്റെ ഡബ്സ്മാഷ്!

അഛേ ദിൻ ... അഛേ ദിൻ!!! പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഡബ്സ്മാഷ്. ആർജെഡിയുടെ ഒഫീഷ്യൽ യുട്യൂബ് അക്കൗണ്ടിലാണ് ലാലുവിന്റെ ഡബ്സ്മാഷ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

നരേന്ദ്രമോദിയുടെ പ്രസംഗത്തിന് കൊട്ടുകൊടുക്കുന്ന രീതിയിൽ ഇറക്കിയിരിക്കുന്ന ലാലുവിന്റെ ഡബ്സ്മാഷ് ഇതിനോടകം തന്നെ ഹിറ്റാണ്. ലാലു പ്രസാദ് യാദവിന്റെ ആദ്യത്തെ ഡബ്സ്മാഷാണത്രേ ഇത്. ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കിയിരിക്കുന്ന ഇതിന് ബദൽ ഡബ്സ്മാഷ് വരുമോ, കണ്ടറിയാം!