വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്, ശമ്പളവും നിബന്ധനയും കേട്ടാൽ ഞെട്ടും!

ഒരു മണിക്കൂർ കൊണ്ട് 45 ഡോളർ സമ്പാദിക്കാം. കടന്നു വരൂ കടന്നു വരൂ... കേട്ടപാടേ ചാടിപ്പുറപ്പെട്ടു യുവതീയുവാക്കൾ. പക്ഷേ അടുത്ത വാചകം ഇങ്ങനെ. യുവാക്കൾ വേണ്ട. യുവതികൾ മാത്രം വന്നാൽ മതി. വീട്ടു ജോലി ചെയ്യുമ്പോൾ ഒറ്റ നിബന്ധന മാത്രം. ശരീരത്തിൽ വസ്ത്രം പാടില്ല. 

ലണ്ടൻ കേന്ദ്രമാക്കിയ ജോബ് ഏജൻസിയാണ് ഇങ്ങനെ പരസ്യം നൽകിയത്. സാധാരണ വീട്ടിൽ ചെയ്യേണ്ട പാത്രം കഴുകൽ, അടിച്ചു വാരി തുടയ്ക്കൽ, മുറി വൃത്തിയാക്കൽ, തുണി തേക്കൽ, ചെടിക്കു വെള്ളം ഒഴിക്കൽ തുടങ്ങിയവയൊക്കെ ചെയ്താൽ മതി. കാശു കൂടുതലാണെന്നു വച്ചു പണി കൂടുതലൊന്നുമില്ല. പക്ഷേ നൂൽ ബന്ധം ഇല്ലാതെ വേണമെന്നു മാത്രം. വെറും ഒരു മണിക്കൂർ വീട്ടുജോലി ചെയ്താൽ 45 ഡോളർ പോക്കറ്റിൽ. 

വിവസ്ത്ര ജോലി പരസ്യത്തിലെ യഥാർഥ  നിരക്ക് ഇങ്ങനെയാണ്. ആദ്യ മണിക്കൂറിന് 65 ഡോളർ. അടുത്ത ഓരോ മണിക്കൂറിനും 55 ഡോളർ വീതം. ഏജൻസിയുടെ കമ്മിഷൻ കിഴിച്ച് ബാക്കി ഏതാണ്ട് 45 ഡോളർ ജോലിചെയ്തയാൾക്ക്. പിന്നെ സ്ഥിരം കസ്റ്റമേഴ്സിന് നിരക്കിൽ ചില്ലറ അഡ്ജസ്റ്റ്മെന്റ് ഒക്കെ ചെയ്തു കൊടുക്കും. 

വസ്ത്രം ധരിച്ചും ജോലി ചെയ്യാം. പക്ഷേ റേറ്റ് കുറയും. ആദ്യ മണിക്കൂറിന് 25 ഡോളറും അടുത്ത മണിക്കൂറുകൾക്ക് 20 ഡോളർ വീതവും. തട്ടിക്കിഴിച്ചു വരുമ്പോൾ 15 ഡോളർ ഒക്കെയേ ജോലി ചെയ്തയാൾക്കു കിട്ടൂ. ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയാൽ ഇഷ്ടം പോലെ സമ്പാദിക്കാമെന്നാണ് ഏജൻസിയുടെ ഓഫർ.

വസ്ത്രമില്ലാതെ ഒരു പെണ്ണ് മുൻപിൽ നിൽക്കുന്നുവെന്നു വച്ചു തൊടാനോ ഫോട്ടോയെടുക്കാനോ വിഡിയോ എടുക്കാനോ ഒന്നും പാടില്ല. അവരോടു മിണ്ടാം. ജോലി ചെയ്യുന്നതു നോക്കി നിൽക്കാം. നോ ടച്ചിങ്സ് എന്നർഥം. 

മികവുറ്റ സർവീസ്, പ്രഗൽഭരായ ജോലിക്കാർ, പ്രഫഷണലിസം എന്നിവയൊക്കെയാണു തങ്ങളുടെ മുഖമുദ്രയെന്ന് ഏജൻസി. ഇതിൽ സെക്സിന്റെ അംശം പോലുമില്ല. ജോലിക്കാർ ജോലി ചെയ്യുന്നു. പണം വാങ്ങുന്നു. അത്രതന്നെ. ഏജൻസി ഉടമ ലോറ സ്മിത്ത് പറയുനു. 

രണ്ടു വർഷം മുൻപു ലണ്ടനിൽ പരീക്ഷണാർഥം തുടങ്ങിയ ഓൺലൈൻ ഏജൻസിയുടെ സേവനം ഇപ്പോൾ മാഞ്ചസ്റ്ററിലും ലഭ്യം.