കടുവ പിച്ചിച്ചീന്തിയ ഈ മുഖം കണ്ടാല്‍ ഞെട്ടും !

ഹാഷ്‌മൊത് അലി

ഇരുപതു വര്‍ഷം മുമ്പായിരുന്നു മത്സ്യ തൊഴിലാളിയായ ബംഗ്ലാദേശുകാരന്‍ ഹാഷ്‌മൊത് അലിയുടെ ജീവിതത്തില്‍ ആ ദാരുണസംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം കാടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് രാത്രി ഉറങ്ങുകയായിരുന്നു ഹാഷ്‌മൊത്. അപ്പോഴായിരുന്നു കടുവയുടെ ക്രൂരമായ ആക്രമണം. കടുവ ഹാഷ്‌മൊത്തിന്റെ മുഖം പിച്ചിച്ചീന്തി. ഭാഗ്യത്തിനാണ് ഇയാളുടെ ജീവന്‍ തിരിച്ചു കിട്ടിയത്. 

ഈ കഥ എന്തിനാണ് ഇപ്പോള്‍ പറയുന്നത് എന്നല്ലേ? കഴിഞ്ഞ 20 വര്‍ഷവും കടുവ വികൃതമാക്കിയ മുഖം ഹാഷ്‌മൊത്ത് സമൂഹത്തിനു മുന്നില്‍ കാണിച്ചിട്ടില്ല. വേദന കൊണ്ടു പുളയുന്ന അയാള്‍ക്ക് കാഴ്ച്ച പോലും ശരിയാംവണ്ണമല്ല. 20 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ മുഖം മറച്ച തൂവാല മാറ്റി അയാള്‍ ജനങ്ങളിലേക്കിറങ്ങിയിരിക്കുകയാണ്.

ഹാഷ്‌മൊത് അലി

വിവാഹിതനാണ് ഇന്നു ഹാഷ്‌മൊത്. മീന്‍ വിറ്റാണ് അയാളുടെ ഭാര്യ ഇപ്പോള്‍ ചികിത്സയും മറ്റും നടത്തുന്നത്. പ്ലാസ്റ്റിക് സര്‍ജറി നടത്തി മുഖം കുറച്ചെങ്കിലും ശരിയാക്കാനുള്ള ആഗ്രഹവുമായാണ് അയാള്‍ മുഖം മൂടിയ തുണി മാറ്റി മറ്റുള്ളവരെ സമീപിക്കുന്നത്. ആരെങ്കിലും സ്‌പോണ്‍സണ്‍ ചെയ്താലോ ആശുപത്രികള്‍ സര്‍ജറി സൗജന്യമാക്കിയാലോ മാത്രമേ ഹാഷ്‌മൊത്തിന് ജീവിതത്തിലേക്കു തിരിച്ചു കയറാന്‍ സാധിക്കൂ.