നടുറോഡിൽ കാമുകനും കാമുകിയും പൂരത്തല്ല്; വിഡിയോ

കാമുകിയെ കൂട്ടുകാരൻ മൃഗീയമായി അടിച്ച വീഴ്ത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അടിയേറ്റ് ചോരയിൽ കുളിച്ച മുഖവുമായി നിലത്ത് വീഴുന്ന കാമുകിയെ പിടിച്ച് എഴുന്നേൽപ്പിച്ച് വീണ്ടും മർദ്ദിക്കുകയാണയാൾ. അടിയേറ്റ് വീഴുന്നതിന് മുൻപേ കാമുകി അയാളെ തലങ്ങും വിലങ്ങും കൈ വീശി അടിക്കുന്നതും കാണാം. എന്തൊക്കെയോ ഉറക്കെ അലറിക്കൊണ്ടാണവർ അയാളെ അടിക്കുന്നത്. ആ അടിയൊക്കെ അയാൾ കൂളായങ്ങ് നിന്ന് കൊള്ളുകയാണ്. പിന്നെ അവളെ ചേർത്തു പിടിച്ച് ചുംബിക്കുന്നുമുണ്ട്. അല്പ നേരം രംഗം ശാന്തമായി. പക്ഷേ പെൺകുട്ടി കാമുകനെ തള്ളിമാറ്റി വീണ്ടും അടിതുടങ്ങി.

പെട്ടെന്നാണ് അയാൾ അക്രമാസക്തനാകുന്നതും അവളെ ക്രൂരമായി മര്‍ദ്ദിക്കുന്നതും, അടിയേറ്റ് വീഴുന്ന അവളെ പലതവണ എഴുന്നേൽപ്പിക്കാനും കാലിൽ നിന്നു പോയ ചെരുപ്പെടുത്ത് ധരിപ്പിക്കാനുമൊക്കെ അയാൾ ശ്രമിക്കുന്നുമുണ്ട്. ഇതിനിടെ അങ്ങോട്ടും ഇങ്ങോട്ടും ആക്രോശങ്ങൾ ചൊരിയുന്നത് കേൾക്കാം.

റഷ്യയിലാണ് ഈ മൃഗീയമായ സംഭവം നടന്നത്. കാമുകന്റെ ഇടിയേറ്റ് വീഴുന്ന കാമുകിയെ സഹായിക്കാന്‍ ഒരു സ്ത്രീ ശ്രമിക്കുന്നത് കാണാം. കാമുകനും കൂട്ടുകാരിയും തമ്മിലുള്ള അടിപിടിയ്ക്കിടയിലകപ്പെട്ട അവരെയും അയാൾ ആക്രമിക്കുന്നുണ്ട്. കാമുകിയെ ബലമായി വലിച്ചിഴച്ച് കാറിനകത്താക്കി, അതിവേഗം കാറോടിച്ചു അയാൾ പോകുന്നതോടെ വിഡിയോ അവസാനിക്കുന്നു.