നാലു മാസമുള്ളപ്പോൾ ഹാരി പോട്ടർ ദാ ഇങ്ങനെയായിരുന്നു 

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഹാരിപോട്ടറെപ്പോലെ ഒരുക്കിയപ്പോൾ

ലോകത്തെ മുഴുവൻ പിടിച്ചടക്കിയ ഹാരി പോട്ടർ എന്ന കഥാപാത്രത്തിന്റെ ബാല്യം നിങ്ങൾ കണ്ടിട്ടുണ്ടോ? കുഞ്ഞു ഹാരി കാണാൻ എങ്ങനെ ആയിരുന്നു? അപ്പോഴും കണ്ണിൽ ആ വട്ട കണ്ണട ഉണ്ടായിരുന്നോ? അങ്ങനെ ആലോചിച്ചാലോചിച്ച് കൗതുകം കൂടിയപ്പോൾ ഹാരി പോട്ടറുടെ ആരാധികയായ ഒരമ്മക്ക് ഒരാശയം തോന്നി. പിന്നെ വൈകിച്ചില്ല നാലു മാസം പ്രായമുള്ള തന്റെ മകളെയും വിളിച്ചു നേരെ പോയി മേക്കപ്പ് റൂമിലേക്ക്.

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഹാരിപോട്ടറെപ്പോലെ ഒരുക്കിയപ്പോൾ

29 കാരിയായ കെയ്‌ലാ ഗ്ലോവർ എന്ന യുവതിയാണ് തന്റെ നാലുമാസക്കാരി മകളെ വച്ചു ഹാരി പോട്ടറിന്റെ ബാല്യം ചിത്രീകരിച്ചത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിലുള്ള കെയ്‌ലയുടെ താല്പര്യം കൂടിയാണ് ഇത്തരത്തിൽ ഒരു ഫോട്ടോഷൂട്ടിലൂടെ പുറത്തു വന്നത്. ഹാരി പോട്ടറിനെ പോലെ തന്നെ തന്റെ കുഞ്ഞിനെ ഒരുക്കാൻ ഈ അമ്മ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്.

ആദ്യമായി ഹാരി പോട്ടർ  സ്റ്റൈലിൽ മുടി ചീകിയൊരുക്കി. പിന്നെ വട്ടത്തിൽ ഉള്ളൊരു കുട്ടി കണ്ണട, കയ്യിൽ ഒരു മാന്ത്രിക വടി, കഴുത്തിൽ ഹാരി പോട്ടർ സ്റ്റൈലിൽ ചുവപ്പും ഓറഞ്ചും കലർന്ന ഒരു ഷോൾ കൂടി ആയതോടെ മകൾ ഒരു കൊച്ചു ഹാരി പോട്ടറായി. കൊച്ചു ഹാരിയുടെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആകുകയാണ്