ഒറ്റക്കുട്ടി നയം തുടരുമെന്ന് ചൈന

ഒരു കുടുംബത്തിന് ഒരു കുട്ടി മാത്രം എന്ന നയത്തിൽ നിന്ന് ചൈന പൂർണമായി പിൻവാങ്ങുമെന്ന അഭ്യൂഹം കുടുംബാസൂത്രണ കമ്മിഷൻ വക്താവ് തള്ളി. അടിസ്ഥാനമില്ലാത്തതാണ് അഭ്യൂഹമെന്നും വ്യക്തമാക്കി. നേരത്തെ ചില പ്രത്യേക വിഭാഗത്തിന് ഇതിൽ ഇളവ് അനുവദിച്ചിരുന്നു.