ഷെയ്ക്സ്പിയറെ പോലെയാകാൻ മുടക്കിയത് 1.38 കോടി രൂപ

വില്യം ഷെയ്ക്സ്പിയറിനോടുള്ള ആരാധന മൂത്തപ്പോൾ ചൈനയിലെ ജനപ്രിയ എഴുത്തുകാരൻ ചെയ്തതു പ്ലാസ്റ്റിക് സർജറി. വിശ്വനാടകകൃത്തിന്റെ അതേ ‘നോട്ടം സ്വന്തമാക്കാൻ കൺപോളയുൾപ്പെടെ ശസ്ത്രക്രിയയിലൂടെ ‘പരിഷ്കരിച്ച ഷാങ് യിയി മൂക്കിന്റെ ആകൃതിയും മാറ്റി. ഷെയ്ക്സ്പിയറിന്റെ വിശ്വപ്രസിദ്ധമായ കഷണ്ടിയുണ്ടാക്കാൻ ഒരു വഴിയുമില്ലാതെ വന്നപ്പോൾ മുടി നീട്ടി വളർത്തി.

ഒന്നരലക്ഷം പൗണ്ട് (ഏകദേശം 1.38 കോടി രൂപ) മുടക്കി ആകെ പത്ത് ശസ്ത്രക്രിയകളാണു നടത്തിയത്. പ്ലാസ്റ്റിക് സർജറിക്കു വിധേയനാകാൻ മൂന്നു വർഷം മുൻപാണു യിയി തീരുമാനിച്ചത്. അന്നുമുതൽ സ്വന്തം പുസ്തകങ്ങളുടെ റോയൽറ്റി തുക മാറ്റിവച്ചാണ് പണം സമാഹരിച്ചത്.