മിഡികളിലെല്ലാം സ്ലിറ്റോടു സ്ലിറ്റ്

സൽവാറുകളെല്ലാം സ്ലിറ്റിനോട് കൂട്ട് വെട്ടി അനാർക്കലിയും മസാക്കലിയും അസിമെട്രിക്കും ആയി മാറിയപ്പോൾ സ്കർട്ടുകൾ പൂർവാധികം ശക്തിയായി സ്ലിറ്റ് ഇട്ട് കടന്നുവന്നു. മാക്സി ലോങ് സ്കർട്ട് മുതൽ മുട്ടിനു മുകളിൽ നിൽക്കുന്ന മിഡി വരെ സ്ലിറ്റ് ഇട്ട് പൊളിക്കുകയാണ്. കട്ടിയേറിയ മെറ്റീരിയലുകളായ വെൽവെറ്റ്, ഗ്ലോസി റെക്സിൻ, കോട്ടൻ, ലിനൻ എന്നിവയിലാണ് സ്ലിറ്റ് സ്കർട്ട് വരുന്നത്.

ഡൊറോത്തി പെർകിൻസ്, ഗ്ലോബൽ ദേശി, സ്വീറ്റ് ലെമൺ, മാംഗോ, ലാറ കാരെൻ എന്നിങ്ങനെ പല ബ്രാൻഡുകളും ഇവ പുറത്തിറക്കുന്നുണ്ട്. സൈഡ് സ്ലിറ്റും, ഫ്രണ്ട്, ബാക്ക് സ്ലിറ്റുകളും എല്ലാം ഹിറ്റ് ചാർട്ടിലുണ്ട്. ടുലിപ് ഹെം പോലെ അറ്റം വളച്ച സ്ലിറ്റുകളും ലോങ് സ്കർട്ടിന് മുട്ട് വരെ കയറിയ സ്ലിറ്റുമെല്ലാം പുത്തൻ വഴി വെട്ടുകയാണ് ഫാഷൻ ലോകത്ത്.