ഡിസൈനർ കാഴ്ചകളുമായി സെന്റ് തെരേസാസ്

23 ഡിസൈനർമാർ, 120ലേറെ വസ്ത്ര വൈവിധ്യങ്ങൾ, വിവിധ സംസ്കാരങ്ങളുടെ ഉൗടുംപാവും നിറഞ്ഞ ഡിസൈനുകൾ.. സെന്റ് തെരേസാസ് കോളേജിലെ ബി.എസ്.സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനർ വിദ്യാർഥികളുടെ ഗ്രാജ്വേഷൻ ഷോ ‘കലൈഡോസ്കോപ്’-2015 ഒരുക്കിയത് പാരമ്പര്യവും ആധുനികതയും ഇഴചേർത്ത ഡിസൈനർ കാഴ്ചകൾ.

പഞ്ചഭൂതങ്ങളെ ആരാധിക്കുന്ന പുരാതന ടിബറ്റൻ റിബോച്ചേ ആചാരക്കാഴ്്ച്ചകളും ചന്ദ്ര യാത്രാപഥവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ വിഭാഗങ്ങളുടെ ആഘോഷങ്ങളും ഡിസൈനുകൾക്ക് പ്രചോദനമായി. ചിത്രകാരൻ ബോസ് കൃഷ്ണമാചാരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കുട്ടികളുടെ ചിന്തകൾക്കു വളരാൻ സ്വതന്ത്രമായ ഇടം നൽകിയാൽ മികച്ച കലാസൃഷ്ടികൾ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സജിമോൾ അഗസ്റ്റിൻ, കോളേജ് ഡയറക്ടർ സിസ്റ്റർ വിനീത, അധ്യാപകരായ ലേഖാ ശ്രീനിവാസ്, നിവേദിതാ സഞ്ജയ്, നയനാ വിനയൻ എന്നിവർ പ്രസംഗിച്ചു.