തുൾസി ഗബാർഡ് വിവാഹിതയായി

തുൾസി ഗബാർഡും ഏബ്രഹാം വില്യംസും വിവാഹച്ചടങ്ങിനിടെ.

യുഎസ് പാർലമെന്റിലെ, ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗം തുൾസി ഗബാർഡ് (33) വിവാഹിതയായി. സിനിമാ ഛായാഗ്രാഹകൻ ഏബ്രഹാം വില്യംസ് (26) ആണു വരൻ. തുൾസിയുടെ ജന്മനാടായ ഹവായിൽ ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ.

പേരിനൊപ്പം ഗബാർഡ് തന്നെ നിലനിർത്തുമെന്നു തുൾസി വ്യക്തമാക്കി. ഏബ്രഹാം വില്യംസിന്റെ ആദ്യ വിവാഹമാണിത്; തുൾസിയുടെ രണ്ടാം വിവാഹവും.