2015ൽ വൈറലായ എട്ടു ചിത്രങ്ങൾ

സോഷ്യൽ മാധ്യമങ്ങളില്ലാതെ ഇന്നു നമുക്കൊരു ദിവസം പോലും സങ്കൽപ്പിക്കാനാവില്ല. ആഘോഷങ്ങളും ദുരന്തങ്ങളുമെല്ലാം നമ്മിൽ എത്തിക്കുന്നതിൽ ഫേസ്ബുക്ക് ട്വിറ്റർ േപാലുള്ള സമൂഹമാധ്യമങ്ങൾക്കുള്ള പങ്കു ചില്ലറയല്ല. വാര്‍ത്തകൾക്കൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സിനിമാ രംഗത്തുള്ളവരെ കളിയാക്കിയുള്ള ട്രോളുകളും ഇന്റര്‍നെറ്റിൽ സുലഭം. ഈ 2015 കടന്നുപോകുമ്പോൾ നാം ഏറ്റവുമധികം ചർച്ച ചെയ്തതും ഓൺലൈനിലൂടെ വൈറലാവുകയും ചെയ്ത 8 ചിത്രങ്ങൾ ഇവയാണ്

ചെന്നൈലെത്തിയ നരേന്ദ്രമോദി

2015ൽ ഏറ്റവുമധികം സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ നിന്നും നിരീക്ഷിക്കുന്നുവെന്നു കാണിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്ത് വിട്ട ചിത്രം . പക്ഷേ യഥാർഥത്തിൽ അതു ചെന്നൈയിലെ വെള്ളപ്പൊക്കം നിരീക്ഷിക്കുകയായിരുന്നില്ല മറിച്ച് പ്രധാനമന്ത്രിയുടെ ഫോട്ടോഷോപ് ചെയ്യപ്പെട്ട ഒരു ഫോട്ടോയായിരുന്നു.

ഏതാണ് ആ വസ്ത്രത്തിന്റെ നിറം?

വെറുമൊരു വസ്ത്രത്തിന്റെ പേരിൽ ഓൺലൈൻ മാധ്യമങ്ങളിൽ കൊമ്പുകോർത്തത്. വസ്ത്രത്തിന് നീലയും കറുപ്പും നിറമാണോ അതോ വെള്ളയും സ്വർണ്ണ നിറവുമാണോയ‌ന്നതായിരുന്നു തർക്കം. പ്രശസ്തർ വരെ വിഷയത്തിൽ ഇരുചേരികൾ തിരിഞ്ഞു തർക്കമായിരുന്നു. ഇപ്പോഴും തർക്കം തർക്കമായി തന്നെ നിലനിൽക്കുക തന്നെയാണ്...

എന്നാലും ഇത് വേണമായിരുന്നോ ജെന്നർ?

ലിംഗമാറ്റം നടത്തി സ്ത്രീയായ ഒളിമ്പിക് മെഡൽ ജേതാവ് ബ്രൂസ് ജെന്നറിന്റെ ചിത്രം. ഒരു ടെലിവിഷൻ അഭിമുഖത്തിലൂടെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് ജെന്നർ വെളിപ്പെടുത്തിയത്. തുടർന്ന് ഒരു പ്രശസ്ത മാഗസിനിൽ വന്ന ജെന്നറിന്റെ കവർചിത്രം വൈറലായിരുന്നു.

ക്യാമറ കണ്ട് പേടിച്ച് കൈകൾ ഉയർത്തിയ ആ പെൺകുട്ടി

ഒരു ഫോട്ടോജേർണലിസ്റ്റ് ചിത്രമെടുക്കാൻ ശ്രമിക്കവേ ഭയത്താൽ കൈകള്‍ ഉയർത്തി നിൽക്കുന്ന സിറിയൻ പെൺകുട്ടിയു‌ടെ ചിത്രവും 2015ല്‍ വൈറലായിരുന്നു. ക്യാമറയെ ആയുധമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു അവൾ കൈകൾ ഉയർത്തിപ്പിടിച്ചത്. 2012ൽ എടുത്ത ചിത്രമാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത് 2015ലാണ്. എന്താല്ലേ?

അയ്‌ലാൻ, ഇന്നും നീ തീരാ വേദന

പശ്ചിമേഷ്യൻ അഭയാർഥികളുടെ നിസഹായത വെളിപ്പെടുത്തുന്നതായിരുന്നു ഏവരുടെയും കണ്ണുകളെ ഈറനണിയിച്ച അയ്‍ലാൻ‍ കുർദ്ദിയുടെ ചിത്രം. യൂറോപ്പിലേക്കുള്ള കുടിയേറ്റ ബോട്ട് മുങ്ങി കടല്‍തീരത്തു അടിഞ്ഞു കൂടിയ അയ്‍ലാൻ കുർദ്ദിയുടെ ചിത്രം ഒരിക്കൽ കണ്ടവരുടെ മനസിൽ വിങ്ങലായി ഇന്നും നിലനിൽക്കുന്നു.

പൊരിച്ച കോഴിക്കു പകരം ചത്ത എലി!

കെഎഫ്സിയിൽ ചിക്കനു പകരം എലിയെ പൊരിച്ചതു കിട്ടിയെന്നു പറഞ്ഞ് ഡിവോറിസ് ഡിക്സൺ എന്നയാൺ പങ്കുവച്ച ചിത്രം. എന്നാൽ അതു എലിയല്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കെഎഫ്സി അധികൃതർ പിന്നീടു വ്യക്തമാക്കിയിരുന്നു. ചിത്രവും വാർത്തയും കത്തിപടർന്നിരുന്നു.

മകനേ നിനക്കായ്...

മഴ നനയാതിരിക്കാൻ മകന് കുട ചൂടി കൊടുത്ത അച്ഛന്റെ ചിത്രം വൻ തരംഗമായിരുന്നു. മഴയത്ത് സ്വയം നനഞ്ഞു മകന് കുടചൂടിക്കൊടുത്ത അച്ഛന് പ്രശംസാപ്രവാഹമായിരുന്നു സമൂഹമാധ്യമങ്ങളിൽ.

രക്ത ചന്ദ്രനെ മതിയാവോളം കണ്ടു!

സൂപ്പർമൂൺ പ്രതിഭാസത്തിന്റെ ചിത്രങ്ങളുടെ പ്രഹേളിക തന്നെയായിരുന്നു എവിടെയും. കാത്തിരുന്ന് കണ്ടവർ കണ്ടവർ ചിത്രങ്ങൾ പങ്കുവച്ചു സംഭവം കെങ്കേമമാക്കി.