തുണിയുടുക്കാതൊരു ഫാഷൻ! വെറൈറ്റി തന്നെ!

ഫാഷൻ സെൻസ് കണ്ണുംമൂക്കുമൊന്നുമില്ലാതെ അങ്ങനെ പോയ്ക്കൊണ്ടിരിക്കുയാണ്. ഇന്നത്തെ വസ്ത്രങ്ങൾ പലതും നാളെ ഔട്ട്ഒാഫ് ഫാഷനാകും. ഇന്നലത്തേതും പലതും മാറ്റങ്ങളൊക്കെ വരുത്തി പുതുപുത്തനായി വിപണി കീഴടക്കാറുമുണ്ട്. പ്രത്യേകിച്ച് വസ്ത്രങ്ങളുടെ കാര്യത്തിലാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള യുവതലമുറയ്ക്ക് ആശങ്ക. ഒാരോദിവസവും മാറിവരുന്ന ഫാഷന്‍ പരീക്ഷണങ്ങൾക്കും കക്ഷികള്‍ തയ്യാർ. എന്നാൽ തായ്വാനിലെ യുവത്വം ഇത്തിരി വേറിട്ടു ചിന്തിക്കുന്നരാണു കേട്ടോ. ഇവർക്ക് ഉടുപ്പു തുണിയായിട്ടു തന്നെ വേണമെന്നൊന്നുമില്ല ഒരു പ്ലാസ്റ്റിക് കവർ കിട്ടിയാലും മതി നാണം മറയ്ക്കാൻ അതു ധാരാളം.

ഇനി ഇത് ദാരിദ്ര്യം മൂത്ത് ചിലർ ചെയ്യുന്നതാകും എന്നു ധരിക്കാൻ വരട്ടെ. തായ് വാനിൽ തരംഗമാകുന്ന പുതിയ വസ്ത്രധാരണമാണിത്. ഷോപിങ് കഴിഞ്ഞു വീട്ടിലെത്താൻ കാത്തിരിക്കും യുവാക്കള്‍. ഷോപ് ചെയ്ത സാധനങ്ങൾ നോക്കി നിർവൃതിയടയാനല്ല, സാധനങ്ങൾ കൊണ്ടുവന്ന പ്ലാസ്റ്റിക് കവറിനുള്ളിൽ കയറിക്കൂടാനാണ്. തായ് വാനിലെ ടീനേജ് പെൺകൊടികൾക്കിടയിലാണ് പ്ലാസ്റ്റിക് ബാഗുകൾ ഹിറ്റാകുന്നത്. എന്തായാലും പാതിനഗ്നരായി പ്ലാസ്റ്റിക് കവറിനുള്ളിൽ കയറിക്കൂടിയവരുടെ ചിത്രങ്ങൾ േസാഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാലും ഇങ്ങനെയും ഉണ്ടോ ഒരു ഫാഷൻ?