Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷയുടെ വിവാഹവസ്ത്രത്തിൽ 35 വർഷം പഴക്കമുള്ള ആ സാരിയും!

isha-wedding-lehenga (2)

ഉദയ്പുരിലെ സമാനതകളില്ലാത്ത  ആഘോഷങ്ങൾക്കൊടുവിൽ മുംബൈയിലെ വസതിയിലാണു മുകേഷ് അംബാനിയുടെ മകൾ ഇഷ വിവാഹിതയായത്. പ്രതീക്ഷകൾ തെറ്റിക്കാതെ വിവാഹദിനത്തിലെ വസ്ത്രങ്ങളിലും ഒരുപാട് സവിശേഷതകൾ കരുതിവച്ചിരുന്നു. വിവാഹത്തിന്റെ പൊതുസ്വഭാവം പോലെ ആഢംബരം നിറഞ്ഞ വസ്ത്രം പാരമ്പര്യവും പൈതൃകവും ഉയർത്തിപിടിക്കുന്നതായിരുന്നു.

ഇഷയുടെ അമ്മ നിത അംബാനി 35 വർഷം മുന്‍പ് ധരിച്ച വിവാഹവസ്ത്രത്തിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിയായിരുന്നു അബു ജാനി സന്ദീപ് കോസ്‌ല വിവാഹവസ്ത്രം ഡിസൈൻ ചെയ്തത്. നിതാ അംബാനിയുടെ വിവാഹസാരി ഉപയോഗിച്ചാണ് ഇഷയുടെ ഓഫ് വൈറ്റ് നിറമുള്ള ഗാഗ്ര തുന്നിയത്. രണ്ട് ഷെയഡുകളിലായി 16 പാനലുകളിലാണ് ഈ ഗാഗ്ര ഒരുക്കിയത്. ഓരോ പാനലിലും രാജകീയത നിറയുന്ന മുഗൾ കാലത്തെ ഡിസൈനുകള്‍. സരോസ്കി ക്രിസ്റ്റലുകളുെട മനോഹാരിത. അതിസുന്ദരമായ സീക്വൻസുകളും  പൂക്കളും ചേർന്ന ലഹങ്ക. ചുവപ്പു നിറത്തിലുള്ള സര്‍ദോസി ബോർഡറായിരുന്നു ലഹങ്കയ്ക്ക് വിവാഹദിനത്തിൽ മാറ്റ് കൂട്ടിയത്.

isha-wedding-lehenga (1)

പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകനായ ആനന്ദും ഇഷയും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇരുകുടുംബംങ്ങളും തമ്മിൽ നാൽപതു വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞ മെയിലാണ് മഹാബലേശ്വർ ക്ഷേത്രത്തിൽ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യാർഥന നടത്തിയത്. അന്ന് കുടുംബാംഗങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞമാസം ഇറ്റലിയിലെ ആഢംബര വേദിയായ ലേക് കോമോയിലായിരുന്നു വിവാഹനിശ്ചയം. പ്രശസ്ത ബോളിവുഡ് താരങ്ങളുൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.