Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ജോങ് ഉന്നിന്റെ ഭീഷണി: അമേരിക്കയുടെ താഡ് മിസൈൽ ലോകത്തെ രക്ഷിക്കുമോ?

TAAD-kim

ഉത്തര കൊറിയയുടെ അണ്വായുധ മിസൈൽ ഭീഷണിയെ നേരിടാൻ ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ ‘താഡ്’ (Terminal High Altitude Area Defence (THAAD) കവചം സ്ഥാപിച്ചു. വൻ നശീകരണത്തിനുള്ള ആയുധങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടേയിരിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിൽ നിന്നു ദക്ഷിണ കൊറിയയെയും ആ രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കാനാണു ദക്ഷിണ കൊറിയയോടൊപ്പം മിസൈൽവേധ സംവിധാനത്തിൽ പങ്കാളിയാക്കിയത്. 

അതേസമയം, ദക്ഷിണകൊറിയയിൽ ഈ സംവിധാനം സജ്ജീകരിച്ചതോടെ ഉത്തരകൊറിയയുടെ അണ്വായുധ ഭീഷണിയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ കഴിയുമെന്നും അമേരിക്കൻ ടെക്ക് വിദഗ്ധർ അവകാശപ്പെടുന്നു. കിം ജോങ് ഉന്നിന്റെ മിസൈൽ നീക്കങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തി തകർക്കാൻ ശേഷിയുള്ളതാണ് താഡ്.

നാലാം ആണവപരീക്ഷണത്തിനു പിന്നാലെ കിം ദീർഘദൂര മിസൈൽ വിക്ഷേപിച്ചപ്പോൾ തുടങ്ങിയ ദക്ഷിണ കൊറിയ – യുഎസ് ചർച്ചകളാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. എന്നാൽ, കൊറിയകൾ തമ്മിലുള്ള പ്രശ്നത്തിൽ യുഎസിന്റെ ഇടപെടൽ ചൈനയെയും റഷ്യയെയും ചൊടിപ്പിച്ചിരിക്കുകയാണ്. 

ആണവവിമുക്ത നയങ്ങൾക്ക് നേർവിപരീതമായി ‘താഡ്’ വിന്യാസം മേഖലയെ അസ്ഥിരമാക്കുമെന്ന് ആരോപിച്ച ചൈന, ദക്ഷിണ കൊറിയയുടെയും യുഎസിന്റെയും അംബാസഡർമാരെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചിരുന്നു. ‘താഡ്’ വിന്യാസം പരിഹരിക്കാനാകാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി റഷ്യയും രോഷം രേഖപ്പെടുത്തിയതാണ്. 

taad-missile

താഡ് അത്യന്താധുനിക മിസൈൽ പ്രതിരോധ സംവിധാനം- ദൂരപരിധി– 150 കിലോമീറ്റർ

∙ വിന്യസിക്കുന്നത് സംഘർഷം പുകയുന്ന കൊറിയൻ ഉപദ്വീപിൽ ഉത്തര കൊറിയയെ ഉദ്ദേശിച്ചു മാത്രമുള്ളതെന്നും മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കില്ലെന്നും യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും ഉറപ്പ്.

പ്രവർത്തനം

പാഞ്ഞുവരുന്ന ബാലിസ്റ്റിക് മിസൈലുകളെ ഉൾപ്പെടെ നശിപ്പിക്കാം ശത്രുമിസൈലിന്റെ സ്ഥാനവും അതു പതിക്കുന്ന ഇടവും കണ്ടെത്തുന്നതു താഡ് സംവിധാനത്തിലെ റഡാർ.