ഉത്തരകൊറിയൻ മിസൈൽ അവർ വിമാനത്തിലിരുന്ന് കണ്ടു, വഴി മാറ്റിയില്ല

ദിവസങ്ങൾക്ക് മുൻപ് ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വിമാനത്തിലിരുന്നു കണ്ടുവെന്ന് വെളിപ്പെടുത്തൽ. കാത പസഫിക് യാത്രാവിമാനത്തിലെ ജീവനക്കാരാണ് മുകളിൽ നിന്ന് താഴേക്ക് കുതിക്കുന്ന മിസൈൽ കണ്ടത്.

ബഹിരാകാശത്തേക്ക് പോയ മിസൈൽ വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് താഴോട്ടു കുതിക്കുന്ന ദൃശ്യമാണ് കണ്ടത്. എന്തോ ഒരു വസ്തു ജപ്പാന്റെ ഭാഗത്തേക്ക് നീങ്ങുന്നതായാണ് കണ്ടത്. എന്നാൽ വിമാനവും മിസൈലും തമ്മിൽ ഏറെ ദൂരത്തായിരുന്നു. അതിനാൽ തന്നെ യാത്രയിൽ മാറ്റങ്ങളൊന്നും വേണ്ടിവന്നില്ലെന്നും ജീവനക്കാർ പറഞ്ഞു.

എന്നാൽ മിസൈലിനെ ഭയന്നു വിമാനങ്ങളൊന്നും വഴി മാറി സഞ്ചരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. വൻ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്.