കുറഞ്ഞ വിലയ്ക്ക് 4കെ സ്മാർട് ടിവി; വൻ ഓഫറുമായി തോംസൺ

ഫ്ലിപ്കാർട്ട് ഫ്രീഡം സെയിലിലെ പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നാണ് സ്മാർട് ടിവി. ഷവോമി, തോംസൺ, സാംസങ് ഉൾപ്പടെയുള്ള വിവിധ ബ്രാൻഡുകളുടെ സ്മാർട് ടിവികൾ 72 മണിക്കൂർ വിൽപനയ്ക്കുണ്ട്. ഇതിൽ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്നത് തോംസണ്‍ സ്മാർട് ടിവികൾക്ക് തന്നെയാണ്. മാസങ്ങൾക്ക് ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട് ടിവികൾക്കെല്ലാം വൻ വലിയ ഡിസ്കൗണ്ടാണ് തോംസൺ നൽകുന്നത്.

ഫ്രീഡം സെയിലിൽ തോംസണിന്റെ നിരവധി മോഡൽ ടെലിവിഷനുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് തോംസൺ 4കെ സ്മാർട് ടിവിയാണ്. നിരവധി ആകർഷകമായ ഓഫറുകളാണ് ഫ്ലിപ്കാർട്ടും തോംസണും മുന്നോട്ടുവയ്ക്കുന്നത്. 43 ഇഞ്ച് 4കെ സ്മാർട് ടിവിയ്ക്ക് 24 ശതമാനം ഡിസ്കൗണ്ടാണ് നൽകുന്നത്. നേരത്തെ 36,999 രൂപയായിരുന്ന 4കെ സ്മാർട് ടിവി 27,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. നോ കോസ്റ്റ് ഇഎംഐ പ്രകാരം പ്രതിമാസം 2334 രൂപ നൽകിയും 4കെ ടിവി സ്വന്തമാക്കാം. 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുണ്ട്. ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ചു ശതമാനം ഇളവും ലഭിക്കും. 12 മാസം വാറന്റിയുമുണ്ട്.

തോംസൺ 4കെ സ്മാർട് ടിവി ഫീച്ചറുകൾ

തോംസൺ 4 കെ സ്മാർട് ടിവി UD9 സീരീസ് 43 ഇഞ്ച് ഡിസ്ക്കോണൽ സ്ക്രീൻ സൈസ് 3840 x 2160 റെസല്യൂഷനാണ്. മിക്ക കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. 3x HDMI പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, 802.11 b / g / n വയർലസ് അഡാപ്റ്റർ, ഒരു ആർജെ45 ഇഥർനെറ്റ് പോർട്ട് എന്നിവയാണ് ടിവിയിലുള്ളത്.

പരമാവധി ബ്രൈറ്റ്നസ് 550 cd / m വരെയും കോൺട്രാസ്റ്റ് 300,000: 1 അനുപാതത്തിലുമാണ്. എൽഇഡി ബാക്ക്‌ലൈറ്റിനൊപ്പം ഡിസ്പ്ലേ ടെക്നോളജി ഐപിഎസ് എൽസിഡിയിലും 178 ഡിഗ്രി വ്യൂകോൺ ലഭിക്കും. AVI, MPG, DAT, VOB, DIV, MOV, MKV, RM എന്നിവയാണ് വിഡിയോ ഫോർമാറ്റുകൾ.

എആർഎം കോർടെക്സ്-എ 53 പ്രോസസർ, ARM മാലി- T720 എംപി 2 ജിപിയു, 1 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾക്കൊള്ളുന്നതാണ് ഹാർഡ്‌വെയർ സവിശേഷത. 20W താഴെയുള്ള ഫയറിംഗ് സ്പീക്കറുകളും ലഭ്യമാണ്.