Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാല് മികച്ച ദീപാവലി ഗാഡ്ജറ്റ് ഓഫറുകൾ

iphone-6s-plus

ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്കാലത്ത് ഗാഡ്ജറ്റ് വിപണിയിൽ ഓഫറുകളുടെ പൂത്തിരി കത്തിച്ച് ഉപഭോക്താക്കളുമായി സന്തോഷം പങ്കിടുകയാണ് ഓണ്‍ലൈൻ വിപണിയിലെ പ്രമുഖരായ ആമസോണ്‍, ഫ്ലിപ്കാർട്ട് എന്നീ ഇ-കൊമേഴ്സ്‌ വമ്പന്മാർ. ആപ്പിൾ ഐപാഡ് മിനി 2 (16 ജിബി),ആപ്പിൾ ഐഫോൺ 6s,എൽജി നെക്സസ് 5x 16 ജിബി,മോട്ടോ എക്സ് (സെക്കന്റ് ജനറേഷൻ) എന്നിവയാണ് ഈ ദീപാവലിക്കാലത്ത് മികച്ച ഓഫറുകളുമായി എത്തുന്ന നാല് ഗാഡ്ജറ്റുകൾ.

ആപ്പിൾ ഐപാഡ് മിനി 2 (16 ജിബി)

20,000 രൂപയ്ക്കടുത്ത് വിലവരുന്ന ആപ്പിളിന്റെ ഒരു ചെറിയ ടാബ്ലറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ദീപാവലിക്കാലം അതിനുള്ള അവസരം നിങ്ങൾക്കായ് ഒരുക്കിയിരിക്കുന്നു. 21,900 രൂപ എംആർപിയുള്ള ഐപാഡ് മിനി 2( 16 ജിബി) ഈ ആഴ്ച വെറും 18,465 രൂപയ്ക്ക് അമസോണിൽ നിന്നും വാങ്ങാൻ കഴിയും. ഐപാഡ് മിനി 2; 326 പിപിഐ പിക്സൽ സാന്ദ്രത നൽകുന്ന ഒരു 7.9 ഇഞ്ച് ഡിസ്പ്ലേയോടെയാണ് വരുന്നത്. ആപ്പിളിന്റെ A7 പ്രോസസർ കരുത്തേകുന്ന ഈ ടാബ്ലെറ്റ് M7 മോഷൻ കോ-പ്രോസസ്സർ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. 1 ജിബി റാം ഉൾപ്പെടുത്തിയെത്തുന്ന ഐപാഡ് മിനി 2 വെറും 7.5 എം എം മാത്രം കനമുള്ളതാണ്. ഒരു നേരത്തെ ഫുൾ ചാർജ് കൊണ്ട് 10 മണിക്കൂർ വരെ ബാക്കപ്പ് വാഗ്ദാനം ചെയ്യുന്ന ഈ ടാബ്ലറ്റിൽ വീഡിയോ സപ്പോർട്ട് നൽകുന്ന ഒരു ഫ്രണ്ട് ക്യാമയും ഫോട്ടോകൾ എടുക്കുന്നതിനായി ഒരു 5 എംപി പ്രധാന ക്യാമറയും ഉണ്ട്.

ആപ്പിൾ ഐഫോൺ 6s

ഈ ദീപാവലിക്ക് ആമസോൺ വഴി ഐഫോൺ 6s കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം . 72,000 രൂപ എംആർപിയുള്ള ഐഫോൺ 6s-ന്റെ 64 ജിബി ഗോൾഡ്‌ വേരിയന്റ് 65,999 രൂപയ്ക്കും സ്പേസ് ഗ്രേ വേരിയന്റ് 66,001 രൂപയ്ക്കും ഓഫറിൽ ആമസോണിൽ ലഭ്യമാണ്. ഈ ഫോണുകളിൽ ഏകദേശം 6,000 രൂപയുടെ ഡിസ്കൗണ്ട് ആമസോണ്‍ നൽകുന്നുണ്ട്. ഇതിനു പുറമേ കാഷ്ബാക്ക് ഓഫറുകളും ആമസോണ്‍ ആപ്പിൾ ഐഫോൺ 6s നൊപ്പം നൽകുന്നുണ്ട്. 128 ജിബി വേരിയന്റിന് 64 ജിബി വേരിയന്റിനേക്കാൾ മികച്ച ഓഫറാണ് ആമസോൺ നൽകിയിരിക്കുന്നത്. 82,000 രൂപ എംആർപിയുള്ള ഐഫോൺ 6s-ന്റെ 128 ജിബി ഗോൾഡ്‌ വേരിയന്റിന് ദീപാവലി വിൽപ്പനയുടെ ഭാഗമായി 72,555 രൂപ നൽകിയാൽ മതി. അതുപോലെ തന്നെ ഐഫോൺ 6s -128 ജിബി സ്പേസ് ഗ്രേ വേരിയന്റ് 72,777 രൂപയ്ക്കും വാങ്ങാൻ കഴിയും . ആകർഷകമായ ഓഫറുകളിലൂടെ ഈ ദീപാവലിക്കാലം ഐഫോൺ 6s വാങ്ങാനുള്ള മികച്ച സമയമാക്കി മാറ്റിയിരിക്കുകയാണ് ആമസോണ്‍.

എൽജി നെക്സസ് 5x 16 ജിബി

31,990 രൂപ പരമാവധി റീട്ടെയിൽ വിലയുള്ള എൽജിയുടെ പുതിയ നെക്സസ് ഫോണായ 5x (16GB) പരിമിതകാല ദീപാവലി ഓഫർ എന്ന നിലയ്ക്ക് 27,500 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങാം. അടുത്തിടെ വിപണിയിൽ എത്തിയ ഈ സ്മാർട്ട്ഫോണിനു ലഭിക്കാവുന്ന സാമാന്യം നല്ല ഒഫറാണ് ആമസോണ്‍ ഈ ദീപാവലിക്ക് ഒരുക്കിയിരിക്കുന്നത്. 1920x1080 പിക്സൽ റെസല്യൂഷൻ നൽകുന്ന 5.2 ഇഞ്ച് ഫുൾഎച്ച് ഡി ഐ.പി.എസ് ഡിസ്പ്ലേയിൽ പ്രവർത്തിക്കുന്ന നെക്സസ് 5x സ്മാർട്ട്ഫോണിന് ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 808 SoC ഹെക്സാ കോർ പ്രോസസറാണ് കരുത്ത് പകരുന്നത്. 2 ജിബി റാമിൽ പ്രവർത്തിക്കുന്ന നെക്സസ് 5x; 4K വീഡിയോ റിക്കോർഡിംഗ് സാധ്യമാക്കുന്ന ഒരു 12.3 എംപി പ്രൈമറി ക്യാമറയും വീഡിയോ കോളുകൾക്ക് വേണ്ടി ഒരു 5 എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പടെയാണ് എത്തിയിരിക്കുന്നത്.നിങ്ങൾ ഒരു മികച്ച ആൻഡ്രോയ്ഡ് അനുഭവമാണ് ലക്ഷ്യമിടുന്നുവെങ്കിൽ ആൻഡ്രോയിഡ് 6 മാഷ്‌മല്ലോയിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോൺ തീർച്ചയായും ഒരു നല്ല ചോയിസ് ആണ്.

മോട്ടോ എക്സ് (സെക്കന്റ് ജനറേഷൻ)

19,999 രൂപ ഓഫർ വിലയ്ക്ക് ഫ്ളിപ്കാർട്ടിൽ ലഭ്യമായിരുന്ന മോട്ടോ എക്സ് (സെക്കന്റ് ജനറേഷൻ) 5000 രൂപയുടെ ഒരു അധിക വിലക്കിഴിവ് കൂടി വാഗ്ദാനം ചെയ്തു കൊണ്ട് ഈ ദീപാവലിക്ക് 14,999 രൂപ വിലയ്ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് വാങ്ങാൻ കഴിയും. സാമാന്യം നല്ല വിലക്കുറവിൽ മോട്ടോ എക്സ് വാങ്ങാൻ കഴിയുന്ന ഒരു ഡീൽ ആണ് ഇതിലൂടെ ഫ്ളിപ്കാർട്ട് മുന്നോട്ടു വയ്ക്കുന്നത് . 5.2 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയിൽ പ്രവർത്തിക്കുന്ന മോട്ടോ എക്സ് (സെക്കന്റ് ജനറേഷൻ) സ്മാർട്ട്‌ഫോണ്‍ 2 ജിബി പിന്തുണയ്ക്കുന്ന ഒരു 2.5ജിഗാ ഹെട്സ് സ്നാപ്ഡ്രാഗൺ 801 SoC ക്വാഡ് കോർ പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 4.4.4 കിറ്റ്കാറ്റ് ഒഎസ് ആണ് ഫോണിനോപ്പം വരുന്നത്. 2300 എം.എ.എച്ച് ബാറ്ററി കരുത്തേകുന്ന ഫോണിന് ഒരു 13 എംപി പ്രൈമറി ക്യാമറയും ഒരു 2 എംപി ഫ്രണ്ട് കാമറയുമാണുള്ളത് . ഇരുട്ടിൽ ഫോട്ടോകൾ എടുക്കാനുള്ള ഡ്യുവൽ എൽഇഡി റിങ് ഫ്ളാഷ് ഉൾപ്പെടുത്തിയാണ് പ്രൈമറി ക്യാമറ വരുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.