Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഷ്‌മെല്ലോ ഫാക്ടറി ഇമേജുകള്‍ പുറത്തു വിട്ടു

Android-Marshmallow

മഷ്‌മെല്ലോ പ്രഖ്യാപന വേളയില്‍ വാഗ്ദാനം ചെയ്തത് പോലെ ഗൂഗിള്‍; ആന്‍ഡ്രോയ്ഡ് 6.0 മാഷ്‌മെല്ലോ വെര്‍ഷന്റെ ഫാക്ടറി ഇമേജുകള്‍ പുറത്തുവിട്ടു. നെക്സസ് 5, നെക്സസ് 6, നെക്സസ് 7, നെക്സസ് 9, നെക്സസ് പ്ലയര്‍ എന്നീ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഡിവൈഡുകള്‍ക്കായുള്ള മാഷ്‌മെല്ലോ ഫാക്ടറി ഇമേജുകളാണ് ഗൂഗിള്‍ പുറത്തുവിട്ടത്.

ഈ നീക്കത്തോടൊപ്പം പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനായ ആന്‍ഡ്രോയ്ഡ് 6.0 മാഷ്‌മെല്ലോ ഓ.എസ് മേല്‍പ്പറഞ്ഞ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്ന ഓണ്‍-ദ-എയര്‍ (ഒ.ടി.എസ്) അപ്‌ഡേറ്റ് ഏതാനും ദിവസത്തിനകം നല്‍കിത്തുടങ്ങുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിളിന്റെ ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന സാംസങ്ങ്, എച്ച്ടിസി, മോട്ടറോള തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളും മാഷ്‌മെല്ലോ അപ്‌ഡേറ്റ് വരുന്ന ആഴ്ചകളില്‍ ലഭ്യമാക്കിത്തുടങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ആപ്പ് പെര്‍മിഷനുകള്‍, മികച്ച വെബ് എക്സ്പീരിയന്‍സ്, ആപ്പ് ലിങ്ക്സ്, മൊബൈല്‍ പെയ്‌മെന്റ്, ഫിംഗര്‍ പ്രിന്റ് സപ്പോര്‍ട്ട്, പവര്‍ ചാര്‍ജിംഗ് & ഓപ്റ്റിമൈ‍സേഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ 'ആന്‍ഡ്രോയ്ഡ് പേ' പേയ്‌മെന്റ് സര്‍വീസിനെയും പിന്തുണയ്ക്കും. ഗൂഗിള്‍ പുറത്തിറക്കിയ മാഷ്‌മല്ലോ ഫാക്ടറി ഇമേജുകള്‍ ഗൂഗിള്‍ ഡവലപ്പര്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.