Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണിനേക്കാളും മികച്ചത് നെക്സസ് 6പി?

nexus_6p

സ്മാർട്ട്ഫോൺ മൽസരം കൂടുതൽ ശക്തമാകുകയാണ്. പഴയതും പുതിയതുമായ നിരവധി കമ്പനികൾ പുതിയ ഫീച്ചറുകളുടെ ഹാൻഡ്സെറ്റുകൾ വിപണിയിൽ ഇറക്കുന്നു. എന്നാൽ ഉപഭോക്താക്കളെ പിടിക്കാൻ മിക്ക കമ്പനികളും പാടുപെടുകയാണ്.

ലോകത്തിലെ ‌ഏറ്റവും മികച്ച സ്മാർട്ട്ഫോൺ നിർമാതാക്കളായ ആപ്പിൾ പുതിയ ഉൽപന്നങ്ങൾ വിൽക്കാൻ പാടുപെടുന്നു. ചൈനീസ്, ഇന്ത്യൻ കമ്പനികളുടെ ഹാൻഡ്സെറ്റുകളാണ് ഭൂരിഭാഗത്തിനു പ്രിയമെന്നാണ് പുതിയ കണക്കുകൾ പറയുന്നത്.

ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളായ ഐഫോൺ 6എസ്, 6എസ് പ്ലസിനേക്കാൾ മികച്ചതാണ് ഹുവായിയുടെ നെക്സസ് 6 പിയെന്നാണ് ചില ടെക്ക് വിദഗ്ധർ പറയുന്നത്. രാജ്യാന്തര വിപണിയിൽ ഇറങ്ങി കുറഞ്ഞ കാലത്തിനിടെ പിടിച്ചുനിൽക്കാൻ നെക്സസ് 6പിക്ക് സാധിച്ചു. 2015 ൽ ഹുവായ് 100 ദശലക്ഷം ഹാൻഡ്സെറ്റുകൾ വിറ്റപ്പോൾ ഇതിൽ ഭൂരിഭാഗവും നെക്സസ് 6പിയായിരുന്നു.

iphone-6s-plus

ഐഫോണിൽ ലഭിക്കുന്ന ഒട്ടുമിക്ക ഫീച്ചറുകളും ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന നെക്സസ് 6പിയിൽ കിട്ടുന്നുണ്ട്. ഉപഭോക്താക്കൾക്ക് വേണ്ടത് കുറഞ്ഞ നിരക്കിൽ കൂടുതൽ ഫീച്ചറുകളാണ്. ഇത് നൽകാൻ കഴിയുന്നു എന്നതാണ് ഗൂഗിളിന്റെ നെക്സസ് 6 പിയെ ജനപ്രിയമാക്കിയത്.

എന്നാൽ ഐഫോൺ 6എസിനു തുടക്കത്തിൽ തന്നെ വലിയ വില നൽകേണ്ടിവന്നതിനാൽ ഉപഭോക്താക്കൾ മുഖംതിരിച്ചു. ഐഫോണിലെ ഒഎസിൽ മാത്രമാണ് ഉപഭോക്താക്കൾക്ക് സംതൃപ്തിയുള്ളതെന്നാണ് ടെക്കികൾ വിലയിരുത്തുന്നത്.