Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്യഗ്രഹജീവികൾ ഉണ്ടോ? കണ്ടതിന് തെളിവില്ലെന്ന് നാസ

nasa

വെറുതേ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കേണ്ട, അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഒരു വിവരവും തങ്ങളുടെ കയ്യിലില്ലെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. 

ഭൂമിക്കു പുറത്തെ ജീവനെക്കുറിച്ചു നാസ എന്തോ വലിയ വെളിപ്പെടുത്തൽ നടത്താൻ പോവുകയാണെന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിയാണു നാസയിലെ ശാസ്ത്രമേധാവി തോമസ് സർബക്കന്റെ ട്വിറ്റർ സന്ദേശം.

അന്യഗ്രഹജീവികളെക്കുറിച്ച് പുതിയ കണ്ടെത്തലുകളൊന്നും ലോകത്തെ അറിയിക്കാനില്ല. അത്തരം സാധ്യതകൾക്ക് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നാസ വക്താവ് അറിയിച്ചു. 

ഭൂമിക്ക് പുറത്തെ ജീവന്റെ സാന്നിധ്യം തേടിയുള്ള അന്വേഷണം തുടരുകയാണ്. ഇതുവരെ വ്യക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും നാസ വ്യക്തമാക്കി.

related stories