10 സെക്കൻഡിൽ ഫോൺ നശിപ്പിക്കും വിഡിയോ, മെസേജ് ഫോർവേഡ് ചെയ്യല്ലെ...

ഏറ്റവും കൂടുതല്‍ വ്യാജ വാർത്തകളും മെസേജുകളും നിമിഷങ്ങൾക്കുള്ളിൽ പ്രചരിക്കുന്ന ഇടമാണ് ഫെയ്സ്ബുക്കും വാട്സാപ്പും. ഇത്തരമൊരു മെസേജാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായ വാട്സാപ്പിൽ പ്രചരിക്കുന്നത്.

സംഭവം ഇതാണ്, 'Martinelli’ എന്ന പേരില്‍ ഒരു വിഡിയോ പ്രചരിക്കുന്നുണ്ടെന്നും ഈ വിഡിയോ ഓപ്പൺ ചെയ്താൽ 10 സെക്കൻഡിനുള്ളിൽ ഫോൺ പൂർണമായും ഹാക്ക് ചെയ്യപ്പെടുമെന്നുമാണ്. പുതിയൊരു തട്ടിപ്പിന്റെ ഭാഗമായിട്ടാണ് ഇത്തരം വ്യാജ വിഡിയോകളും ലിങ്കുകളും പ്രചരിപ്പിക്കുന്നത്. ഇത്തരം മെസേജുകൾ ഫോർവേഡ് ചെയ്യാതെ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.

വിഡിയോ എന്ന പേരിൽ പ്രചരിപ്പിക്കുന്ന പ്രശ്നക്കാരായ സോഫ്‌റ്റ്‌വെയറുകളാണെന്നും ഇത്തരം വ്യാജ മുന്നറിയിപ്പുകളിലൂടെ മാത്രമെ ഈ ലിങ്കുകൾ കൂടുതൽ പേരില്‍ എത്തിക്കാനും സാധിക്കൂ. ഇതോടൊപ്പം വാട്സാപ്പ് ഗോൾഡ് എന്നൊരു വ്യാജ മെസേജും പ്രചരിക്കുന്നുണ്ട്.