ജിയോയെ കടന്നാക്രമിച്ച് ബിഎസ്എൻഎൽ, 1.3 രൂപയക്ക് 1 ജിബി ഡേറ്റ

രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ വൻ ഡേറ്റാ ഓഫറുമായി രംഗത്ത്. ജിയോയുടെ ദിവസം മൂന്നു ജിബി പ്ലാനുകളെ കടന്നാക്രമിക്കുന്ന പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ദിവസം 4 ജിബി ഡേറ്റയാണ് ബിഎസ്എൻഎല്‍ ഓഫർ ചെയ്യുന്നത്. പുതുക്കിയ നിരക്കുകൾ ജൂൺ 14 മുതൽ നിലവിൽ വരും.

ഫിഫ ലോകകപ്പ് ഫുട്ബോൾ സ്പെഷ്യൽ ഡേറ്റാ എസ്ടിവി 149 എന്നാണ് പ്ലാനിന്റെ പേര്. 149 രൂപ പ്ലാനിൽ ദിവസം 4 ജിബി നിരക്കിൽ 28 ദിവസത്തേക്ക് 112 ജിബി ഡേറ്റ ലഭിക്കും. ഇത് ആദ്യമായാണ് ഒരു ടെലികോം കമ്പനി ഇത്രയും കുറഞ്ഞ നിരക്കിൽ ഡേറ്റ നൽകുന്നത്. ഇതോടെ ഒരു ജിബി ഡേറ്റയ്ക്ക് 1.3 രൂപ മതി.

ജൂൺ 14 മുതൽ ജൂലൈ 15 വരെയാണ് ഓഫർ. ലോകകപ്പ് തീരും വരെ ഈ ഓഫർ റീചാർജ് ചെയ്യാം. എന്നാൽ മുംബൈ, ഡൽഹി എന്നീ സർക്കിളുകളിൽ ഈ ഓഫർ ലഭിക്കില്ല. ഈ പ്ലാനിൽ വോയ്സ് കോൾ, എസ്എംഎസ് എന്നിവ ലഭിക്കില്ല.