sections
MORE

നിരക്ക് കുറച്ചു, കാലാവധി കൂട്ടി ജിയോ; 297 രൂപയ്ക്ക് 84 ദിവസം ഡേറ്റ, കോൾ

RELIANCE-TELECOMS/JIO
SHARE

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ നിരക്കുകൾ പുതുക്കി. ചില പ്ലാനുകളുടെ നിരക്കുകൾ കുറച്ച് കാലാവധി കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ താരിഫ് പ്രകാരം കേവലം 297 രൂപയ്ക്ക് 84 ദിവസം അൺലിമിറ്റഡ് കോൾ, ഡേറ്റ, എസ്എംഎസ് എന്നിവ ലഭിക്കും.

മറ്റു ടെലികോം കമ്പനികളെല്ലാം കാലാവധി കൂടുതലുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ തുടങ്ങിയതോടെയാണ് ജിയോയും പുതിയ പ്ലാനുമായി രംഗത്തെത്തിയത്. 297 പ്ലാനിനു പുറമെ 594 രൂപയുടെ പ്ലാനും അവതരിപ്പിച്ചു. ഈ പ്ലാനിന്റെ കാലാവധി 168 ദിവസമാണ്. ഇത്രയും കുറഞ്ഞ നിരക്കിൽ കൂടുതൽ കാലാവധി നൽകുന്ന പ്ലാനാണ് ജിയോയുടേത്.

എന്നാൽ ഈ രണ്ടു പ്ലാനുകളും ജിയോഫോൺ, ജിയോഫോൺ 2 ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക. 594 പ്ലാനിൽ ദിവസം 500 എംബി ഡേറ്റയാണ് നൽകുന്നത്. 500 എംബി ഡേറ്റ തീർന്നാൽ 64 കെബിപിഎസിലേക്ക് 4ജി വേഗം മാറും. 297 രൂപയുടെ പ്ലാനിലും ദിവസം 500 എംബി 4ജി ഡേറ്റയാണ് നൽകുന്നത്. ജിയോഫോൺ വരിക്കാർക്ക് നിലവിൽ 153 രൂപ പ്ലാനില്‍ 28 ദിവസമാണ് കാലാവധി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA