Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോംസൺ ‘മാജിക്ക്’, 13,499 രൂപയ്ക്ക് 32 ഇഞ്ച് സ്മാർട് ടിവി

my-wall

രാജ്യത്തെ സ്മാർട് ടിവി വിപണി കൂടുതൽ സജീവമാകുകയാണ്. ചൈനീസ് കമ്പനി ഷവോമി എംഐ ടിവി തുടങ്ങിവെച്ച സ്മാർട് ടിവി വെല്ലുവിളി തോംസൺ ടിവി കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഷവോമിയേക്കാൾ വിലകുറച്ച് സ്മാർട് ടിവികൾ വിപണിയിലെത്തിക്കുകയാണ് തോംസൺ.

ഫ്രാൻസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസൺ കമ്പനി ‘മൈവാൾ’ എന്ന പേരിലുള്ള സ്മാര്‍ട് ടിവിയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 32 ഇഞ്ച്, 40 ഇഞ്ച് സ്മാർട് ടിവികളാണ് പുറത്തിറക്കിയത്. ടെലിവിഷൻ നിർമാണ മേഖലയിൽ പേരുകേട്ട കമ്പനിയാണ് തോംസൺ. ഫ്ലിപ്കാർട്ട് വഴിയും തോംസണിന്റെ ഔദ്യോഗിക ഷോറൂമുകളിലും റീട്ടെയിലർമാർ വഴിയും സ്മാർട് ടിവി വാങ്ങാം. ഫ്ലിപ്കാർട്ടിൽ ജൂൺ 21 മുതൽ വിതരണം തുടങ്ങും.

my-wall-1

ഇത് തോംസണിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവാണ്. പതിനഞ്ച് വർഷത്തിനു ശേഷമാണ് തോംസൺ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. ഷവോമി, സാംസങ് തുടങ്ങി കമ്പനികൾക്ക് വന്‍ വെല്ലുവളിയുമായാണ് തോംസണ്‍ എത്തുന്നത്. 32 ഇഞ്ച് സ്മാർട് ടിവിയുടെ വില 13,499 രൂപ മാത്രമാണ്. 40 ഇഞ്ച് വേരിയന്റിന്റെ വില 19,999 രൂപയുമാണ്. 

my-wall-3

ഷവോമിയുടെ 32 ഇഞ്ച് സ്മാർട് ടിവിയുടെ വില 14,999 രൂപയായിരുന്നു, പിന്നീട് 13,999 രൂപയായി കുറയ്ക്കുകയായിരുന്നു. എന്നാൽ ഇതിലും കുറഞ്ഞ വിലയ്ക്കാൺ തോംസൺ ടിവി വിൽക്കാൻ പോകുന്നത്. തോംസണിന്റെ മൈവോളിൽ ഫീച്ചറുകൾ കുത്തിനിറച്ചാണ് വരുന്നത്. രാജ്യാന്തര തലത്തിലുള്ള കണ്ടെന്റുകൾ മൈ വോളിൽ ലഭിക്കും. 

ബോളിവുഡ് വിഡിയോകൾ, ടെന്റിങ് മ്യൂസിക്, ക്രിക്കറ്റ് മൽസരങ്ങൾ എല്ലാം മൈവോൾ വഴി ആസ്വദിക്കാം. ബിഗ് ബാസ്ക്കറ്റ്, സൊമാറ്റോ, ഹോട്സ്റ്റാർ തുടങ്ങി ആപ്പുകൾ വഴി ഇഷ്ടപ്പെട്ട വിഡിയോകളും സിനിമികളും ചാനലുകളും കാണാം. ഇതോടൊപ്പം ഇന്ത്യയിലെ പ്രാദേശിക ചാനലുകളും റേഡിയോ സ്റ്റേഷനുകളും മൈവോൾ വഴി ലഭ്യമാക്കും.

my-wall-4

ആമസോൺ പ്രൈം, ഹങ്കാമ, ടെഡ്, ഡിസ്കവറി, ഹിസ്റ്ററി, റെഡ്ബുൾ ടിവി, ഫിലിമൺ അമേരിക്ക ടിവി തുടങ്ങി സിനിമ ചാനലുകളും, ഫിഫ, ചാംപ്യൻസ് ലീഗ്, ഇഎസ്പിഎൻ വഴിയുള്ള സ്പോട്സ് വിഡിയോകളും കാണാം.