Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പദ്ധതി തകർന്നു; ഇന്റർനെറ്റ് ‍ഡ്രോൺ ഫെയ്സ്ബുക് ഉപേക്ഷിച്ചു

facebook-drone

പൈലറ്റില്ലാ വിമാനങ്ങളെ ആകാശത്തു ചലിക്കുന്ന വൈഫൈ മോഡങ്ങൾ ആക്കി മാറ്റാനുള്ള സ്വപ്നവുമായി ഫെയ്സ്ബുക്കിന്റെ നേതൃത്വത്തിൽ നിർമിച്ച അക്വില ഇന്റർനെറ്റ് ഡ്രോൺ നിലത്തിറങ്ങുന്നു. ഇന്റർനെറ്റ് ‍ഡ്രോൺ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം ഫെയ്സ്ബുക് പ്രഖ്യാപിച്ചു. 

ഈ മേഖലയിൽ മിടുക്കൻമാരായ മറ്റു കമ്പനികൾ ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞ സാഹചര്യത്തിലാണ് അവരുമായി മൽസരിച്ചു സമയം കളയേണ്ടെന്ന തീരുമാനത്തിൽ കമ്പനി എത്തിച്ചേർന്നത്. ഡ്രോൺ പദ്ധതി ഉപേക്ഷിച്ചെങ്കിലും സൗജന്യ ഇന്റർനെറ്റ് നൽകുന്ന ഫ്രീ ബേസിക്സ് പദ്ധതി കമ്പനി ഉപേക്ഷിക്കില്ല. 

മറ്റു കമ്പനികളുമായി സഹകരിച്ചുകൊണ്ടു പദ്ധതി തുടർന്നും മുന്നോട്ടു കൊണ്ടുപോകും. 2016ൽ പരീക്ഷണപ്പറക്കലിനിടെ തകർന്നു വീണ ഫെയ്സ്ബുക് ഡ്രോൺ പിന്നൊരിക്കലും നേരേ ചൊവ്വേ നിലത്തിറങ്ങിയിട്ടില്ല. കൂറ്റൻ ബലൂണുകൾ പറത്തി അതിൽ നിന്ന് ഇന്റർനെറ്റ് നൽകാനുള്ള പ്രോജക്ട് ലൂൺ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫെയ്സ്ബുക് കണക്ടിവിറ്റി ലാബ് ഡ്രോൺ വികസിപ്പിച്ചെടുത്തത്. ഇതിനായി 2014ൽ ഒരു ബ്രിട്ടിഷ് സ്റ്റാർട്ടപ്പിനെ ഫെയ്സ്ബുക് ഏറ്റെടുത്തിരുന്നു.