Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8,999 രൂപയ്ക്ക് എൽഇഡി ടിവിയുമായി തോംസൺ

Thomson-Smart-TVs

രാജ്യത്തെ മുൻനിര സ്മാർട് ടിവി വിതരണക്കാരായ തോംസൺ വിലകുറ‍ഞ്ഞ എൽഇഡി ടിവികൾ അവതരിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് മികച്ച ടെലിവിഷനുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് തോംസണിന്റെ പുതിയ നീക്കം. 24, 32 ഇഞ്ച് വേരിയന്റുകളാണ് അവതരിപ്പിച്ചത്.

24TM2490, 32TM3290 എന്നീ പേരുളിലുള്ള എൽഇഡി ടിവി വേരിയന്റുകൾ ഇന്ത്യയില്‍ വൻ തരംഗമാകുമെന്നാണ് കരുതുന്നത്. 50 ഇഞ്ചിന്റെ എൽഇഡി ടിവിയും പുറത്തിറക്കിയിട്ടുണ്ട്. മൈവാൾ എന്ന പേരിൽ 32, 40 ഇഞ്ച് സ്മാർട് ടിവികൾ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് എൽഇഡി ടിവികളും എത്തിയത്.

24, 32 ഇഞ്ച് എൽഇഡി ടിവികളുടെ എൽസിഡി പാനലിന്റെ പിക്സൽ 1366x768 ആണ്. എച്ച്ഡിആർ സപ്പോർട്ടും ഉണ്ട്. എൽഇഡി ബാക്ക്‌ലിറ്റ് പാനൽ, 250 നിറ്റ്സ് ബ്രൈറ്റ്നസ്, 5000:1 കോൺട്രാസ്റ്റ് അനുപാതം എന്നിവ പ്രധാന ഫീച്ചറുകളാണ്. 178 ഡിഗ്രി വ്യൂ ആംഗിൾ മറ്റൊരു പ്രത്യേകതയാണ്.

Thomson-Smart-TVs-

2 എച്ച്ഡിഎംഐ പോർട്ട്, 2 യുഎസ്ബി പോർട്ട്, ഹെഡ്ഫോൺ ജാക്ക് എന്നിവയുമുണ്ട്. 24 ഇഞ്ച് ടിവിക്ക് 11,490 രൂപയും 32 ഇഞ്ചിന് 14,990 രൂപയുമാണ്. എന്നാൽ ഫ്ലിപ്കാർട് വഴി വാങ്ങുമ്പോൾ യഥാക്രമം 8999 രൂപ, 11,499 രൂപയ്ക്ക് വാങ്ങാം. 50 ഇഞ്ച് എൽസിഡി ടിവിയുടെ വില 26,999 രൂപയാണ്.