ട്രെയിൻ കൊള്ളക്കാരെ ‘വലയിലാക്കി’ നാസ സാറ്റ്‌ലൈറ്റ്; തട്ടിയെടുത്തത് 5.78 കോടി

രണ്ടു വർഷം മുൻപ് തമിഴ്നാട്ടിൽ നടന്ന ട്രെയിൻ കൊള്ളയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സഹായിച്ചത് നാസ സാറ്റ്‌ലൈറ്റ് ചിത്രം. സേലം-ചെന്നൈ എഗ്‌മോർ എക്സ്പ്രസ് ട്രെയിനിന്റെ ബോഗി തകർത്ത് 5.78 കോടി കൊള്ളയടിച്ച കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ നൽകിയിരിക്കുന്നത്.

ഇത് ആദ്യമായാണ് തമിഴ്നാട് പൊലീസ് കേസ് അന്വേഷണത്തിനു വേണ്ടി നാസയുടെ സഹായം തേടുന്നത്. നാസ അയച്ച സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ നൂറോളം മൊൈബൽ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്.

മധ്യപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ 11 പേരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. 2016 ഓഗസ്റ്റ് എട്ടിനാണ് സംഭവം. റിസർവ് ബാങ്കിലേക്ക് കൊണ്ടുപോകുന്ന 342 കോടി രൂപയിൽ നിന്നാണ് മോഷണം നടന്നത്.