Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമസോണിലും ഫ്ലിപ്കാർട്ടിലും ഓഫറുകളുടെ പെരുമഴ; 90% വരെ ഇളവ്

amazon-sale1

ഓഫറുകളുടെ പെരുമഴ വാഗ്ദാനം ചെയ്ത് മുൻനിര ഓൺലൈൻ റീട്ടെയ്ൽ ഷോപ്പുകൾ. ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലും ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൻ ഡേയ്സ് എന്ന പേരിലും ഓഫർ സെയിൽ 10 മുതൽ  നടക്കും. ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് ഓഫറുകൾ നേരത്തെ ലഭ്യമാകുമ്പോൾ സമാനമായ ശൈലിയിൽ ഫ്ലിപ്കാർട് അടുത്തിടെ അവതരിപ്പിച്ച ഫ്ലിപ്കാർട് പ്ലസ് ഉപയോക്താക്കൾക്കും ഓഫറുകൾ നേരത്തെ ലഭിക്കും. 

flipkart

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ 15നും ഫ്ലിപ്കാർട് ബിഗ് ബില്യൻ ഡേയ്സ് 14നും അവസാനിക്കും. സ്മാർട്ഫോണുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾക്ക് 90 ശതമാനം വരെ ഓഫറാണ് ഇരു ഷോപ്പുകളും വാഗ്ദാനം ചെയ്യുന്നത്. ഓരോ മണിക്കൂറിലും പ്രത്യേക ഓഫറുകളും ഉണ്ടാവും. ആമസോണും ഫ്ലിപ്കാർട്ടും ഏറ്റവും അധികം വിൽപന നടത്തുന്ന സീസണുകളിലൊന്നാണ് ഇത്.

related stories