Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എതിരാളികളെ നേരിടാൻ ആമസോൺ, വിതരണ ശൃംഖല വിപുലീകരിച്ചു

Amazon

‌പ്രമുഖ ഓണ്‍ലെന്‍ വിപണന പ്ലാറ്റഫോമായ ആമസോണ്‍ വിപണ ശൃംഖലകള്‍ വിപുലീകരിച്ച് മത്സരത്തിനൊരുങ്ങുന്നു. രാജ്യത്തുടനീളം നഗര ഗ്രാമീണ മേഖലകളില്‍ ശക്തമായ വിതരണ ശൃംഘലകള്‍ സൃഷ്ടിച്ചാണ് ആമസോണ്‍ ഈ ഉൽസവകാല സീസണ് ഒരുങ്ങിയിരിക്കുന്നത്. 

രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി 10 ലക്ഷം ചതുരശ്ര അടിക്കടുത്ത് വിസ്തീര്‍ണമുള്ള 30 സോര്‍ട്ടിങ് സെന്ററുകളാണ് ആമസോണിനുള്ളത്. ഉല്‍പ്പന്നങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനായി നഗര ഗ്രാമീണ മേഖലകളില്‍ അവരുടെ ഗതാഗത വിതരണ ശൃംഖലകള്‍ വിപുലീകരിച്ചിട്ടുമുണ്ട്. എളുപ്പത്തില്‍ ഉല്‍പ്പന്ന വിതരണം പൂര്‍ത്തിയാക്കുന്നതിനായി ആമസോണ്‍ ആകാശ മാര്‍ഗമുള്ള ചരക്കു നീക്കവും വര്‍ധിപ്പിച്ചിട്ടുണ്ട്. 

ആമസോണിന്റെ 'ഐ ഹാവ് സ്‌പേസ്' പദ്ധതിയുടെ ഭാഗമായി, ലാസ്റ്റ് മൈല്‍ സേവന പങ്കാളിത്ത ശൃംഖല ഇരട്ടിപ്പിച്ചുകൊണ്ട് രാജ്യത്തെ 500ലധികം നഗരങ്ങളില്‍ 700ലധികം ഡെലിവറി കേന്ദ്രങ്ങളാണ് കമ്പനി സൃഷ്ടിച്ചത്. ഈ വിപുലീകരണത്തോടെ രാജ്യത്തെ ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും ആമസോണിന്റെ നേരിട്ടുളള സാന്നിധ്യം എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആമസോണ്‍.ഇന്‍ ഉപഭോക്താക്കള്‍ക്ക് നഗര ഗ്രാമ വ്യത്യാസമില്ലാതെ എളുപ്പത്തില്‍ ഉൽപ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നു.

'ആമസോണ്‍ ഈ വര്‍ഷത്തെ ഉത്സവ സീസണെ അഭിമുഖീകരിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനായാസമായി ഡെലിവറി ലഭ്യമാക്കുന്നതിനായി വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൃത്യ സമയത്തിനുള്ളില്‍ ഓര്‍ഡറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി വിതരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ കഴിഞ്ഞ വര്‍ഷം ആമസോണ്‍ വന്‍ മുതല്‍ മുടക്ക് നടത്തിയിരുന്നു. 2018 വര്‍ഷത്തെ ഉത്സവ സീസണില്‍ എല്ലാ മെട്രോ, വന്‍കിട ചെറുകിട നഗരങ്ങളിലും ആമസോണിന് വിതരണ കേന്ദ്രങ്ങള്‍ സജ്ജമായിട്ടുണ്ട്. തന്മൂലം ഏറ്റവും ചെറിയ പട്ടണങ്ങളില്‍ പോലും ആമസോണിന് മികച്ച രീതിയില്‍ അനായാസം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നും ആമസോണ്‍ ഇന്ത്യ കസ്റ്റമര്‍ ഫുള്‍ഫിലമെന്റ് വിഭാഗം വൈസ് പ്രസിഡന്റ് അഖില്‍ സക്സേന വ്യക്തമാക്കി. 

തരംതിരിക്കല്‍ കേന്ദ്രങ്ങളില്‍ ഓട്ടോമേഷന്‍ സോര്‍ട്ടിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതുമൂലം സാധനങ്ങള്‍  എളുപ്പത്തില്‍ തരം തിരിക്കുന്നതിനും ട്രാന്‍സിറ്റ് സമയം കുറക്കുവാനും സാധിക്കുന്നു. വെണ്ടര്‍ പങ്കാളിത്തം വര്‍ധിപ്പിച്ചതുമൂലം 500ലധികം നഗരങ്ങളെ ബന്ധപ്പെടുത്തികൊണ്ട് 1500ലധികം ട്രക്കുകളാണ് ദിനവും റോഡുകളില്‍ ചരക്കു നീക്കം നടത്തുന്നത്.

നഗരങ്ങളുടെ എയര്‍പോര്‍ട് കണക്റ്റിവിറ്റി കഴിഞ്ഞവര്‍ഷത്തെക്കാളും 1.5 ഇരട്ടി വര്‍ധിപ്പിച്ചിട്ടുണ്ട്. ലാസ്റ്റ് മൈല്‍ ഡെലിവറി പദ്ധതിയെ സഹായിക്കുന്നതിനായി രാജ്യത്തുടനീളം 150 ഡെലിവറി സ്റ്റേഷനുകളാണ് ആമസോണ്‍ വിപുലീകരിച്ചിട്ടുള്ളത്. കൂടാതെ ഫര്‍ണീച്ചര്‍, ലാര്‍ജ് അപ്ലയന്‍സസ് എന്നിവക്ക് മാത്രമായി 60 വിതരണ കേന്ദ്രങ്ങളാണ് ആമസോണ്‍ തുറന്നിട്ടുള്ളത്.

ഐ ഹാവ് സ്‌പേസ് പദ്ധതിയുടെ ഭാഗമായി ആമസോണ്‍ വിവിധ നഗരങ്ങളിലെ പ്രാദേശിക സ്റ്റോര്‍ ഉടമകളായി പങ്കാളിത്തം സൃഷ്ടിച്ചുകൊണ്ട് സ്റ്റോറിന്റെ 2 മുതല്‍ 4 കിലോമീറ്റര്‍ ചുറ്റളവില്‍ എളുപ്പത്തില്‍ ഉല്‍പ്പന്ന വിതരണം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. പ്രാദേശിക സ്റ്റോര്‍ ഉടമകള്‍ക്ക് മികച്ച വരുമാനം ലഭിക്കാന്‍ ഇതു കാരണമാകും. ഇത്തരത്തില്‍ 350 നഗരങ്ങളിലായി 20000 ത്തോളം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളാണ് ആമസോണിന്റെ ഈ പ്രധാന പദ്ധതിക്ക് കീഴില്‍ വിതരണത്തെ നിയന്ത്രിക്കുന്നത്.

നൂറുകണക്കിന് വിഭാഗങ്ങളിലായി 17 കോടി ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍.ഇന്‍ വഴി ഉപഭാക്താക്കള്‍ക്ക് ലഭ്യമാകും.

ഇതുവഴി ഉപഭോക്താക്കള്‍ക്ക് സാധങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും ഓര്‍ഡര്‍ ചെയ്യുന്നതിനും,  ഇലക്ട്രോണിക് പേയ്‌മെന്റ്, ക്യാഷ് ഓണ്‍ ഡെലിവറി എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ വളരെ അനായാസം സ്വന്തമാക്കുന്നതിനും സാധിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമർ സര്‍വീസ് വിഭാഗവും എല്ലാ ഉല്പന്നങ്ങള്‍ക്കും 100 ശതമാനം പര്‍ച്ചേസ് സുരക്ഷയും ആമസോണ്‍ ഉറപ്പുവരുത്തുന്നുണ്ട്.