ജിയോ ദീപാവലി ഓഫർ: 100% ക്യാഷ്ബാക്ക്, ഫ്രീ ജിയോഫൈ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ദീപാവലിക്ക് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ്ബാക്കുകൾ, ഫ്രീഡേറ്റ, ഫ്രീ ജിയോഫൈ എന്നിവയെല്ലാം ലഭിക്കും. ‘ജിയോ ദിവാലി ധമാക്ക’ ഓഫറുകളെ കുറിച്ചുള്ള വിവരങ്ങൾ ജിയോ വെബ്സൈറ്റിലുണ്ട്.

ജിയോ റീചാർജുകൾക്ക് 100 ശതമാനം ക്യാഷ്ബാക്ക്, ജിയോ 4 ഫോണുകൾക്ക് 2,200 രൂപ ക്യാഷ്ബാക്ക് എന്നിവയാണ് പ്രധാന ഓഫറുകൾ. ഈ ദീപാവലിക്ക് എട്ടു പ്രധാന ഓഫറുകളാണ് ജിയോ അവതരിപ്പിച്ചത്. മറ്റു മൊബൈൽ വോലറ്റുകള്‍ ഉപയോഗിച്ച് റീചാർജ് ചെയ്താൽ 300 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കും. 149 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്ലാനുകൾക്കും 100 ശതമാനം ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്. 1699 രൂപ പ്ലാനിൽ ഒരു വർഷത്തേക്ക് അൺലിമിറ്റഡ് കോൾ, 4ജി ഡേറ്റയും ലഭിക്കും. 

4ജി സ്മാർട് ഫോൺ വാങ്ങുന്നവർക്ക് 2,200 രൂപ ക്യാഷ്ബാക്ക് നൽകുന്നുണ്ട്. 50 രൂപയുടെ 44 ക്യാഷ്ബാക്ക് വൗച്ചറുകളായി ഉപയോഗിക്കാം. ജിയോ ഫോണുകൾക്കും വൻ ഓഫർ നൽകുന്നുണ്ട്. 35,000 രൂപയുടെ ലാപ്ടോപ് വാങ്ങുന്നവർക്ക് ഫ്രീ ജിയോഫൈ ഡിവൈസ് നൽകുന്ന ഓഫറും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 3000 രൂപയുടെ ഡേറ്റയും ലഭിക്കും. 

ജിയോപ്രൈം അംഗത്വം, 168 ദിവസത്തേക്ക് ദിവസം 2ജിബി ഡേറ്റ, 6ജിബി ഡേറ്റയുടെ 10 വൗച്ചറുകൾ എന്നിവയും ഈ ഓഫറിൽ ലഭിക്കും. 35,000 രൂപയ്ക്ക് താഴെയുള്ള ലാപ്ടോപ് ആണെങ്കിൽ ജിയോഫൈയ്ക്ക് 999 രൂപ നൽകണം.