പോൺ കണ്ട ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്, 30% സ്ത്രീകൾ, കാരണം ഫോൺ!

2018 ൽ ഇന്ത്യയിലെ ജനങ്ങൾ ഒളിച്ചിരുന്ന് കണ്ടത് എന്തായിരിക്കും? എന്താണ് അവർ കൂടുതലായി തിരഞ്ഞത്? ഇഷ്ടപ്പെട്ട പോൺ നായിക, നായകൻ ആര്? ഇതിനെല്ലാം വ്യക്തമായ ഉത്തരം നൽകുന്ന റിപ്പോർട്ടാണ് പോൺഹബ് വെബ്സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഈ വെബ്സൈറ്റിന്റെ വരുമാന കുതിപ്പിൽ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ട്. പോൺഹബിലിരുന്ന അശ്ലീല വിഡിയോ കണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതാണ്. കഴിഞ്ഞ വർഷവും മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. അമേരിക്കയും ബ്രിട്ടനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2016 കാനഡ ആയിരുന്നു മൂന്നാം സ്ഥാനത്ത്.

പോൺഹബിന്റെ കഴിഞ്ഞ വർഷത്തെ വിലയിരുത്തൽ റിപ്പോർട്ട് ഇന്ത്യയ്ക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷം പോൺ ഹബ്ബിന്റെ ആകെ സന്ദർശനം 33.5 ബില്ല്യനാണ്. 2017 നേക്കാള്‍ അഞ്ചു ബില്ല്യൻ സന്ദര്‍ശർ കൂടി. ലോകത്തെ മൊത്തം ജനസംഖ്യ 7.53 ബില്ല്യന്‍ ആണെന്ന് കൂടി ഓർക്കുക. മറ്റു പോൺ വെബ്സൈറ്റുകളിലെ സന്ദർശന കണക്കുകൾ വരാനിരിക്കുകയാണ്.

അതേസമയം, പോൺ കാണുന്ന ഇന്ത്യക്കാരുടെ ഇഷ്ടതാരം ഇപ്പോഴും സണ്ണിലിയോൺ തന്നെ. വർഷങ്ങളായി അവർ തന്നെയാണ് ഒന്നാമത്. ബോളിവുഡ് സിനിമകളിൽ സജീവമായിട്ടും സണ്ണിലിയോണിന്റെ പോൺ കാണുന്നവർ കുറഞ്ഞിട്ടില്ല. സെർച്ചിൽ മിയ കാലിഫയാണ് രണ്ടാം സ്ഥാനത്ത്. പോൺ നിർമാണ വിപണിയിൽ നിന്ന് വിരമിച്ചെങ്കിലും മിയയുടെ വിഡിയോകൾ പോൺഹബിൽ ഹിറ്റാണ്. മൂന്നാം സ്ഥാനത്ത് ഡാനി ഡാനിയൽസാണ്. കഴിഞ്ഞ വർഷം ഈ സ്ഥാനത്ത് കത്രീന കൈഫായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള വിവാദത്തെ തുടർന്ന് പോൺ സ്റ്റാർ ഡാനിയൽസ് സേർച്ചിങ് ലിസ്റ്റിൽ മൂന്നാമതെത്തി.

ഇന്റർനെറ്റിന്റെ ലഭ്യതയിലുള്ള വർധനവ്, ചെലവുകുറഞ്ഞ ഡേറ്റാ പ്ലാനുകൾ, സ്മാർട് ഫോണുകൾ ആധിക്യം എന്നിവയാണ് ഇന്ത്യയ്ക്കാരെ പോൺ സന്ദർശനത്തിലേക്ക് തിരിച്ചുവിട്ടത്. വിഡിയോ തിരയുന്ന ഇന്ത്യക്കാർ എച്ച്ഡി ഹിന്ദി, ഇന്ത്യൻ എച്ച്ഡി എന്നും തിരയുന്നുണ്ട്. സൗജന്യ ഡേറ്റാ സുനാമിയും വില കുറഞ്ഞ സ്മാർട് ഫോണുകളുമാണ് ഇവരെ എച്ച്ഡി വി‍ഡിയോ തിരയാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2018 ൽ എച്ച്ഡി വിഡിയോ കാണുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു.

പോൺഹബ് കാണുന്നവരുടെ രാജ്യാന്തര ശരാശരി സമയം 10 മിനിറ്റ് 13 സെക്കൻഡാണ്. എന്നാൽ ഇന്ത്യയ്ക്കാരുടെ ശരാശരി സമയം എട്ട് മിനിറ്റ് 23 സെക്കൻഡാണ്ണ്. ഫിലിപ്പെയിൻസാണ് സമയത്തിൽ മുന്നിൽ (13 മിനിറ്റ് 50 സെക്കൻഡ്). ഇന്ത്യയിൽ നിന്ന് പോൺ കാണുന്നവരിൽ 30 ശതമാനവും സ്ത്രീകളാണ്. കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുതിപ്പാണ് ഇത് കാണിക്കുന്നത്. 2017 ൽ ഇന്ത്യയിൽ നിന്നുള്ള സ്ത്രീകളുടെ പോൺ കാണൽ വർധിച്ചിട്ടുണ്ട്.

അതേസമയം, 18നും 34 നും ഇടയിൽ പ്രായമുള്ളവരാണ് ഭൂരിഭാഗം സന്ദർശകരും. രാജ്യാന്തര ശരാശരി വയസ്സ് 35 ആണ്. ഇന്ത്യയിൽ നിന്നുള്ള 90 ശതമാനം പേരും സ്മാർട് ഫോണിൽ നിന്നാണ് പോൺ കാണുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനത്തിന്റെ കുതിപ്പാണ് ഇത് കാണിക്കുന്നത്.