ചൈനയിൽ വ്യാജ ഐഫോൺ ഫാക്ടറി

ബെയ്ജിങ്∙ ചൈനയിൽ വ്യാജ ആപ്പിൾ ഐഫോൺ നിർമ്മാണ ഫാക്ടറി റെയ്ഡ് ചെയ്തു പൂട്ടിച്ചു. 41,000 വ്യാജ ഐഫോണുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. വിദേശ വിപണികളിലേക്ക് കയറ്റുമതിക്കായാണ് ആപ്പിളിന്റെ വ്യാജ ഉൽപന്നങ്ങൾ ഇവിടെ നിർമ്മിച്ചിരുന്നത്.

നൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. രണ്ടാംകിട സ്മാർട്ട് ഫോണുകളുടെ ഭാഗങ്ങളും ആപ്പിളിന്റെ ലോഗോയും ഉപയോഗിച്ചാണ് വ്യാജ ഐഫോൺ നിര്‍മിച്ചിരുന്നത്. വ്യാജ സെറ്റുകൾ പ്രചരിക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

അതേസമയം, ചൈനയിൽ ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഒട്ടുമിക്ക ജനപ്രിയ സ്മാർട്ട്ഫോണുകളുടെയും വ്യാജൻ നിർമ്മിക്കുന്നത് ചൈനയിലാണ്. മുൻനിര കമ്പനികളുടെ ഒറിജിനൽ ലോഗോ ഉപയോഗിച്ചാണ് നിർമാണം.