Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനം തകർന്നാൽ പിൻസീറ്റിലുള്ളവർ രക്ഷപ്പെടും !

air-crash

വിമാനത്തിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നവർ സുരക്ഷിതരാണെന്ന് പഠനറിപ്പോർട്ട്. വിമാനം തകരുകയോ, ഇടിക്കുകയോ ചെയ്താൽ പിൻസീറ്റിലിരിക്കുന്ന യാത്രക്കാർ മുൻസീറ്റിലുള്ളവരെ അപേക്ഷിച്ച് രക്ഷപ്പെടാൻ സാധ്യത കൂടുതലാണ്. 2007 വരെയുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

1971 മുതൽ 2007 വരെയുള്ള കാലയളവിൽ തകർന്ന 20 വിമാനങ്ങളെ കുറിച്ച് നടത്തിയ പഠനം ഇക്കാര്യം വ്യക്തമാക്കുന്നു. തകർന്ന വിമാനങ്ങളിൽ യാത്രചെയ്തിരുന്നവരുടെ ഇരിപ്പിടങ്ങളെ കുറിച്ചും രക്ഷപ്പെട്ടവരുടെ അനുഭവക്കുറിപ്പുകളും പഠനവിധേയമാക്കി. പിൻഭാഗത്തെ കാബിനിൽ യാത്രചെയ്യുന്നവരിൽ 69 ശതമാനവും രക്ഷപ്പെട്ടുവെന്നാണ് പഠനറിപ്പോർട്ട് പറയുന്നത്.

ഫസ്റ്റ് ക്ലാസ് കാബിനിൽ യാത്രചെയ്യുന്നവർ രക്ഷപ്പെടാനുള്ള സാധ്യത 49 ശതമാനം മാത്രമാണ്. 2013 ൽ പുറത്തുവന്ന മറ്റൊരു പഠനറിപ്പോർട്ടും ഇതുതന്നെയാണ് പറയുന്നത്.