Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിച്ചിരിയുടെ പുതുയുഗം കുറിക്കാൻ ഡ്യൂഡ്ആപ്പ്

dudeapp

ഓണ്‍ലൈനിൽ പൊട്ടിച്ചിരിയുടെ പുതുയുഗം കുറിക്കാൻ പുതിയൊരു ആപ്ലിക്കേഷൻ കൂടി. ഡ്യൂഡ്ആപ്പ് എന്ന ആൻഡ്രോയ്ഡ് ആപ്പ് പ്ലേസ്റ്റോറിൽ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. നര്‍മത്തിനു പ്രധാന്യം നൽകിയുള്ള ആപ്പിൽ ആർക്കും ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാം.

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പോസ്റ്റുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പിലെ ഉള്ളടക്കങ്ങൾ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഡ്യൂഡ്ആപ്പിൽ അംഗത്വമെടുക്കുന്ന എല്ലാവർക്കും ചിത്രങ്ങളും ജിഫ് ആനിമേഷനുകളും പോസ്റ്റ് ചെയ്യാം. മികച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിലൂടെ കൂടുതൽ ഫോളവേഴ്സിനെ സ്വന്തമാക്കാനും സാധിക്കും.

ഡ്യൂഡ്ആപ്പ് മറ്റു സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. ഓരോ പോസ്റ്റിനും കമന്റിലൂടെയും ഷെയറിലൂടെയും പ്രതികരണം ലഭിക്കും. ഡ്യൂഡ്ആപ്പിൽ ഓരോ അംഗത്തിനും പ്രത്യേകം പ്രൊഫൈലുണ്ട്. കൂടുതൽ പോസ്റ്റ് ചെയ്യുന്നവരുടെ പ്രൊഫൈലുകൾക്ക് സ്ഥാനക്കയറ്റവും ലഭിക്കും.

രണ്ടാഴ്ച മുൻപാണ് ഡ്യൂഡ്ആപ്പ് അവതരിപ്പിച്ചത്. ജെയ്സൺ തോമസ്, ടെല്‍സൺ തോമസ്. ഡിക്സൺ അലക്സ് എന്നിവരാണ് ഡ്യൂഡ് ആപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത്.