Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈഫൈയ്ക്ക് വൈഫൈയുടെ 100 മടങ്ങ് വേഗം!

street

ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ദുബായിയുടെ വികസന കുതിപ്പ് അതിവേഗമാണ്. സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നഗരവും തെരുവുകളും വികസനത്തിൽ കുതിക്കുകയാണ്. ഏറ്റവും അവസാനമായി ദുബായിലെ തെരുവുകളിൽ അത്യാധുനിക സംവിധാനത്തോടെ ലൈഫൈ വിളക്ക് തെളിയിക്കൽ പദ്ധതിയും വരുന്നു.

എല്‍ഇഡി സഹായത്തോടെ ഇന്റര്‍നെറ്റ് നല്‍കുന്ന നൂറോളം തെരുവുവിളക്കുകള്‍ ഈ വർഷം അവസാനത്തോടെ പ്രവർത്തിച്ചു തുടങ്ങും. സിലിക്കണ്‍ ഒയാസിസ് മേഖലയിലാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങുക. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയായ സീറോ വണ്‍ ആണ് പദ്ധതി നടപ്പാക്കുക.

സീറോ വൺ സിഇഒ മാര്‍ക്ക് ഫ്ലച്ചർ ഇന്റർനെറ്റ് വിളക്കിന്റെ സംവിധാനം വിവരിച്ചു. ലൈഫൈയുടെ (ലൈറ്റ് ഫിഡിലിറ്റി) പുതിയ സാധ്യതകളെ കുറിച്ചാണ് വിവരിച്ചത്. തെരുവിലെ എൽഇഡി ബൾബുകൾ ഉപയോഗിച്ച് ലൈഫൈ കൂടുതൽ മികച്ചതാക്കാൻ കഴിയും. എല്‍ഇഡി ബള്‍ബുകള്‍ വഴി ലൈഫൈ വരുന്നതോടെ ഡാറ്റാ കൈമാറ്റ വേഗം സെക്കന്റില്‍ 224 ജിബി വരെ ഉയര്‍ത്താൻ സാധിക്കും.

തെരുവിലെ എല്ലാ എൽഇഡി ബൾബുകളിലും മൈക്രോ ചിപ്പോടു കൂടിയ വയർലസ് റൗട്ടർ ഉണ്ടായിരിക്കും. എൽഇഡി ബൾബുകളിൽ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതോടെ പൊതുജനത്തിനു ഇന്റർനെറ്റ് ഉപയോഗിക്കാനാകും. യുഎഇ ടെലികോം കമ്പനിയായ ഡു വിനും ഈ പദ്ധതിയില്‍ പങ്കാളിത്തമുണ്ട്. നവ സാങ്കേതിക സംവിധാനങ്ങൾക്ക് മികച്ച പിന്തുണയാണ് ദുബായ് നല്‍കുന്നതെന്നും ഫ്ലച്ചർ പറഞ്ഞു.

ഇതോടൊപ്പം സേഫ്റ്റി ക്യാമറ, സുരക്ഷ, ഗതാഗത നിയന്ത്രണം എന്നീ സേവനങ്ങളും ഉപയോഗപ്പെടുത്താനാകും. നഗരത്തിലെ പരിസ്ഥിതി മലിനീകരണം വരെ നിരീക്ഷിക്കാൻ ഇതിലൂടെ കഴിയും. എന്നാൽ ഈ സേവനങ്ങൾ പൊതുജനത്തിനു സൗജന്യമായി നൽകുന്നത് സംബന്ധിച്ച് കമ്പനി വ്യക്ത നൽകിയില്ല. വൈഫൈ യേക്കാൾ 100 തവണ വേഗമുള്ളതാണ് ലൈഫൈ ടെക്നോളജി.