Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതല്‍ ശമ്പളം വാങ്ങുന്ന ഒരു കോടീശ്വരന്റെ വ്യത്യസ്ത വഴികള്‍

Sundar Pichai

ഗൂഗിള്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന ജീവനക്കാരനാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. 2015 ഓഗസ്തിലാണ് ഗൂഗിളിന്റെ 183 ദശലക്ഷം ഡോളര്‍ ഓഹരികള്‍ നല്‍കിക്കൊണ്ട് പിച്ചൈ സുന്ദര്‍രാജനെ ഗൂഗിള്‍ സിഇഒ ആയി നിയമിച്ചത്. നാല് വര്‍ഷത്തേക്കാണ് നിയമനം.

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫാബെറ്റിന്റെ സിഇഒ ഇപ്പോഴും ലാറി പേജാണെങ്കിലും ഗൂഗിളില്‍ തന്ത്രപ്രധാനസ്ഥാനമാണ് ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈക്കുള്ളത്. ആല്‍ഫാബെറ്റിന്റെ ഏറ്റവും പ്രധാന കമ്പനിയായ ഗൂഗിളിന്റെ പ്രവര്‍ത്തന ചുമതലയാണ് അദ്ദേഹത്തിനുള്ളത്. ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന സുന്ദര്‍ പിച്ചൈ ആണ് ക്രോമിന്റേയും ക്രോം ഒഎസിന്റെയും ഗൂഗിള്‍ ഡ്രൈവിന്റെയും ആന്‍ഡ്രോയിഡ് വിഭാഗത്തിന്റെയുമെല്ലാം ചുക്കാന്‍ പിടിക്കുന്നത്.

pichai-1

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൂഗിള്‍ ക്രോമിനെ ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും നിലനിര്‍ത്തിയത് സുന്ദര്‍ പിച്ചൈയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു. ഗൂഗിളിന് സ്വന്തം ബ്രൗസര്‍ ആവശ്യമാണെന്ന സുന്ദര്‍ പിച്ചൈയുടെ വാദം പൂര്‍ണ്ണമായും ശരിയാണെന്ന് കാലം തെളിയിച്ചു. ഇപ്പോള്‍ ബ്രൗസറുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ളതായി ക്രോം മാറിക്കഴിഞ്ഞു.

വാദങ്ങള്‍ സ്വന്തം ശൈലിയില്‍ അവതരിപ്പിക്കാനുള്ള ശേഷിയാണ് സുന്ദര്‍ പിച്ചൈയെ ടെക് ലോകത്തെ അതികായന്മാരുടെ അരുമയാക്കിയത്. ഗൂഗിളിന്റെ ബജറ്റ് ഉത്പന്നങ്ങളില്‍ മിക്കതിലും ഒരു സുന്ദര്‍ പിച്ചൈ ടച്ചുണ്ട്. ഗൂഗിളിന്റെ ക്രോം ബുക്കുകള്‍ക്കും ചിലവുകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ പദ്ധതിക്കും പിന്നിലെ തല ഈ ചെന്നൈക്കാരന്‍ തന്നെ.

Sundar-Pichai-new-google-ce

യാതൊരു സുരക്ഷിതത്വവും നല്‍കാത്ത അന്തരീക്ഷത്തില്‍ പണിയെടുക്കാനാണ് തനിക്കിഷ്ടമെന്നാണ് സുന്ദര്‍ പിച്ചൈ ഒരിക്കല്‍ പറഞ്ഞത്. അങ്ങനെയാകുമ്പോള്‍ നിലനില്‍പ്പിനായി പരമാവധി പണിയെടുക്കുമെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള തികച്ചും വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകളാണ് സുന്ദര്‍ പിച്ചൈയെ ഗൂഗിളിന്റെ തലപ്പത്തേക്കെത്തിച്ചതും നിലനിര്‍ത്തുന്നതും.

Your Rating: