Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്‍ പ്ലസ് ഓക്സിജന്‍ ഒഎസിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി

OxygenOS

വണ്‍ പ്ലസ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഓക്സിജന്‍ ഒഎസിന്റെ ഏറ്റവും പുതിയ ഓപ്പണ്‍ ബീറ്റ പതിപ്പ് പുറത്തിറക്കി. വണ്‍ പ്ലസ് 3, വണ്‍ പ്ലസ് 3 ടി സ്മാര്‍ട്ട്‌ ഫോണുകള്‍ക്കായാണ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് അടിസ്ഥാനമാക്കിയ പുതിയ പതിപ്പില്‍ ഗൂഗിള്‍ ഡേ ഡ്രീം വിആര്‍ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ചൈനയില്‍ ഉത്സവ സീസന്‍ ആഘോഷങ്ങളുടെ ഭാഗമായി ഓക്സിജന്‍ ഒഎസ് 4.0.3 പുറത്തിറക്കി ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ അപ്ഡേറ്റുമായി വണ്‍ പ്ലസ് ഡവലപ്പര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഏറ്റവും താത്‌പര്യമുണര്‍ത്തുന്ന ഒരു കാര്യം എന്താണെന്ന് വച്ചാല്‍ 2017 മാര്‍ച്ച് 1 ലെ ആന്‍ഡ്രോയ്ഡ് സുരക്ഷാ പാച് ലെവലുമായാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വണ്‍ പ്ലസിനെ കൂടാതെ ഗൂഗിളിന്റെ നെക്സസ്, പിക്സല്‍ ഫോണുകളില്‍ മാത്രമേ മാര്‍ച്ചിലെ സെക്യുരിറ്റി പാച് റിലീസ് ചെയ്തിട്ടുള്ളൂ. പുതിയ അപ്ഡേറ്റില്‍ 'വണ്‍ പ്ലസ് ലബോറട്ടറി' എന്നോരു വിഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള 'പവന്‍ നോട്ടിഫിക്കേഷന്‍ കണ്‍ട്രോള്‍സ്' വഴി യൂസര്‍മാര്‍ക്ക് ഫോണിലെ നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കാന്‍ കഴിയും.

പുതിയ ഓക്സിജന്‍ ഒ.എസിലെ പ്രധാന മാറ്റങ്ങള്‍
∙ ആന്‍ഡ്രോയ്ഡ് 7.1.1അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം
∙ പുതിയ ഷോട്ട് ഓണ്‍ വണ്‍ പ്ലസ് വാള്‍പേപ്പര്‍ ഓപ്ഷന്‍
∙ പൊതുവായ ചില ബഗുകള്‍ക്ക് പരിഹാരം കണ്ടിട്ടുണ്ട്.
∙ ഗാലറി കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു

ഗാലറിയിലെ പുതിയ ഫീച്ചറുകള്‍ ഇവയാണ്

∙ വാട്ടര്‍മാര്‍ക്ക്‌, ഫോട്ടോ നേര്‍ദിശയിലാക്കല്‍ സൗകര്യത്തോട് കൂടിയ പുതിയ ഫോട്ടോ എഡിറ്റര്‍.
∙ പുതുതായി ചേര്‍ക്കുന്ന ചിത്രങ്ങള്‍ ഫോട്ടോസ് വിഭാഗത്തില്‍ ഹൈലറ്റ് ചെയ്ത് കാണിക്കപ്പെടും.
∙ ഗ്രിഡ് വ്യൂവില്‍ ഇമേജ് ലോക്കഷന്‍ കാണാന്‍ കഴിയും.
∙ മാസം, വര്‍ഷം എന്നിവയുടെ അടിസ്ഥാനത്തില്‍ മീഡിയ ഫയലുകള്‍ ഗ്രൂപ്പ് ചെയ്യാന്‍ സാധിക്കും.
∙ ഫോള്‍ഡറുകളും മീഡിയ ഫയലുകളും ഹിഡന്‍ ആക്കി വയ്ക്കുന്നതിനും കഴിയും.

അതേസമയം, പുതിയ അപ്ഡേറ്റില്‍ ചില ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനതിന് തടസം നേരിടുന്നതായും പരാതിയുണ്ട്.