Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയൽക്കാരന്റെ വൈഫൈ മോഷ്‌ടിക്കുന്നത് തെറ്റെന്ന് ഫത്‌വ

kochi-wifi-afp

അയൽക്കാരന്റെ വൈഫൈ മോഷ്‌ടിക്കുന്നത് ഇസ്ലാമിനു വിരുദ്ധമെന്നു വെളിപ്പെടുത്തി ദുബായിലെ പ്രമുഖ ഇസ്ലാം സംഘടന ഫത്‌വ പുറപ്പെടുവിച്ചു. അയൽവാസി അനുവദിക്കുകയാണെങ്കിൽ വൈഫൈ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ അനുവദിക്കാത്ത പക്ഷം വൈഫൈ ഉപയോഗിക്കുന്നത് നിയമത്തിനും ഇസ്ലാമിക മൂല്യങ്ങൾക്കും എതിരാണെന്നും സംഘടനയുടെ ശാസനക്കുറിപ്പിൽ പറയുന്നു.

ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് ആണു ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. പേരു വെളിപ്പെടുത്താത്ത ഒരു വ്യക്തിയുടെ സ്വകാര്യ ചോദ്യത്തിനു മറുപടിയായി നൽകിയ ഫത്‌വ സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തിങ്കളാഴ്ചയാണു പ്രത്യക്ഷപ്പെട്ടത്.

സ്വകാര്യ സംശയനിവാരണത്തിന് വ്യക്തികൾ ഓൺലൈനിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കു മറുപടി നൽകുന്നുണ്ട് സംഘടന. മതവിശ്വാസം, പ്രാർഥന എന്നിവയ്ക്കു പുറമെ സൗന്ദര്യവര്‍ധക ചികിൽസ, സിനിമ പൈറസി പോലെ മതത്തിനു പുറത്തുനിന്നുള്ള ചോദ്യങ്ങൾക്കും ഈ സംഘടന ഉത്തരം നൽകാറുണ്ട്. അടുത്തകാലത്തു മറ്റു പ്രാദേശിക ഭരണകൂടങ്ങൾ പുറത്തിറക്കിയ നിയമങ്ങൾക്കനുസൃതമാണ് സംഘടനയുടെ ഫത്‌വ.