Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിന്റെ രാജകുമാരിയ്ക്കൊപ്പമുള്ള ചുള്ളൻ ആരാണ്?

suhana

ബിടൗണിലെ താരങ്ങളോളം തന്നെ താരപ്പകിട്ടുള്ളവരാണ് അവരുടെ മക്കളും. ജനനം മുതൽ വളർന്നു വലുതായി വെള്ളിത്തിരയിൽ ചുവടുറപ്പിക്കുന്നതുവരെ നക്ഷത്രക്കുഞ്ഞുങ്ങൾക്ക് എല്ലാ പിന്തുണയും നൽകി വരുന്ന ആരാധകരാണ് അവിടെയുള്ളത്.

Shahrukh Khan, Suhana Khan

അരങ്ങേറ്റചിത്രം കാണാൻ ആരാധകർ കണ്ണുനട്ടു കാത്തിരിക്കുന്ന ഒരു താരപുത്രിയാണ് കിങ്ഖാൻ ഷാരൂഖിന്റെയും ഗൗരിയുടെയും മകൾ സുഹാനാ ഖാൻ. മകൾ എന്നാണ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നതെന്ന ചോദ്യത്തിന് ഷാരൂഖ് അഭിമുഖങ്ങളിൽ നൽകുന്നത് ഒരേമറുപടിയാണ്. ഇപ്പോൾ പഠനത്തിനാണ് പ്രാധാന്യമെന്നും പഠനം പൂർത്തിയാക്കിയാൽ മകൾക്ക് താൽപ്പര്യമുണ്ടെങ്കിൽ അവൾ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നോട്ടെയെന്നാണ് ഷാരൂഖിന്റെ അഭിപ്രായം.

shahrukh-khan-suhana-01

ലണ്ടനിൽ പഠിക്കുന്ന സുഹാന പങ്കുവെച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ചിത്രത്തിൽ സുഹാനയോടൊപ്പമുള്ള ചുള്ളൻ പയ്യൻ ആരാണെന്നാണ് ആരാധകർക്കറിയേണ്ടത്. ആരാധകരുടെ സംശയത്തിന് മറുപടിയുമായെത്തിയത് ഫാൻസ് ക്ലബാണ്. സുഹാനയുടെ ഏറ്റവുമടുത്ത കൂട്ടുകാരനും സഹപാഠിയുമാണ് സുഹാനയ്ക്കൊപ്പം ചിത്രത്തിലുള്ളതെന്നും അവർ വെളിപ്പെടുത്തി.

ഈ അടുത്തിടെ സുഹാനയുടെ പതിനെട്ടാം പിറന്നാൾ ആഘോഷത്തിനായി ഗൗരിഖാൻ ലണ്ടനിൽ പോയിരുന്നു. അപ്പോൾ എടുത്ത നല്ല നിമിഷങ്ങളുടെ ചിത്രങ്ങളും അവർ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.