വിരലുകൾ മൃദു മയിൽപ്പീലി പോലെ‍

‘പിണങ്ങിപ്പോകാൻ നിന്ന വീട്ടുജോലിക്കാരിക്ക് ലതിക ശമ്പളം കൂട്ടിക്കൊടുത്തു അല്ലേ ?’ ‘ഇല്ലല്ലോ. പൊടിയും തട്ടി അവള്‍ അവളുടെ വഴിക്കു പോയി.’ ‘അപ്പോൾ വീട്ടു ജോലിയൊക്കെ ഇനി തനിയെ ചെയ്യണ്ടേ ? വീട്ടു ജോലി ചെയ്താല്‍ സൗന്ദര്യമൊക്കെ ശ്രദ്ധിക്കാൻ പറ്റ്വോ ? പൂ പോലുളള ഈ പതുപതുത്ത കൈ പാത്രം കഴുകിക്കഴുകി ചകിരി പോലാവ്വല്ലോ...’

അയൽക്കാരി അഞ്ജുവിന്റെ അസൂയ കേട്ടപ്പോള്‍ ലതികയ്ക്ക് ഉളളിൽ ചിരി പൊട്ടി പിന്നേ..... ഇത്രയും കാലം കഷ്ടപ്പെട്ടു പരിപാലിച്ച സുന്ദരമായ കൈകൾക്ക് കോട്ടം വരുത്താനോ? അതിനല്ലേ നമ്മുടെ കൈയിൽ സൂപ്പർ ടിപ്സ്...

∙നല്ല ഒരു സെറ്റ് ഗ്ലൗസ് അടുക്കളയിൽ വേണം. ജോലിയെന്താ യാലും ഗ്ലൗസ് ഇടാതെയുളള പരിപാടിയേ ഇല്ല. ഡിറ്റർജെന്റ്, വാഷിങ്പൗഡർ, ലോഷനുകൾ, ഗാർഡനിങ്. എല്ലാം കൂടിയാ യാൽ കൈയുടെ കഥ തീർന്നതു തന്നെ. ഗ്ലൗസുണ്ടെങ്കില്‍ പ്രശ്നങ്ങള്‍ പാതി അപ്പോഴേ തീരും.

∙നഖമാണ് കൈകളെ കൂടുതൽ സുന്ദരമാക്കുന്നത്. ഏതെങ്കി ലും നെയ്ൽ പോളിഷിട്ടാൽ കൈ ഭംഗിയായി എന്നാണ് നമ്മുടെ ധാരണ. നെയ്ൽസ്കൾപ്ചറിങ്, നെയ്ല്‍ മൈന്‍ഡിങ് തുടങ്ങി നഖത്തിനു മാത്രമുളള കോസ്മെറ്റിക്സ് ഉപയോഗിച്ച് പല സൂത്രങ്ങളുമുണ്ട്.

∙നഖങ്ങൾക്ക് ആകൃതി വ്യത്യാസമോ അഭംഗിയോ തോന്നി യാൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ടോളൂ. അത്ര ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ നെയ്ൽ ഇനാമൽ മാത്രം മതി നഖത്തിന്റെ പോരായ്മകൾ മറച്ചു വയ്ക്കാൻ. നെയ്ൽ മെൻഡി ങ് എന്ന നഖപരിചരണരീതി ഉപയോഗപ്പടുത്തിയാൽ എത്ര അഭംഗിയുളള നഖവും സുന്ദരമാകും. പൊട്ടിയതോ മുറിഞ്ഞതോ ആയ നഖങ്ങൾ നെയ്ൽമെൻഡിങ് ഫ്ളൂയി‍ഡുകളിട്ടാൽ സുന്ദര മാകും. ‌നഖത്തിലെ കുഴിയും പൊട്ടലും ഫില്ലർ നിറച്ച ശേഷം മെന്‍ഡിങ് ഫ്ളൂയിഡുകള്‍ പൂശിയാൽ മതി.

∙നഖത്തിനു പുറമേ പുരട്ടുന്ന പലതരം കൃത്രിമ കോട്ടിങ്ങുക ളാണു നെയ്ല്‍ ലാക്വർ. ബെയ്സ് കോട്ടുകൾ, ടോപ് കോട്ടുകൾ, ഇനാമലുകൾ എന്നിങ്ങനെ ഇത് മൂന്നു തരത്തിലുണ്ട്. നഖത്തി ന്റെ മുകൾ ഭാഗം മിനുസമാക്കാൻ ഉപയോഗിക്കുന്നതാണ് ബെയ്സ് കോട്ട്. അത്ര അപകടകാരിയല്ലാത്ത ജലാറ്റിൻ ആണ് ഇതിലടങ്ങിയിരിക്കുന്നത്. സെല്ലുലോസ് നൈട്രേറ്റ് എന്ന സൗമ്യ രാസവസ്തുവിൽ പിഗ്മെന്റുകൾ ചേർത്തുണ്ടാക്കുന്ന നഖചായ മാണ് നെയ്ൽ ഇനാമൽ. ‌ബെയ്സ് കോട്ടിനും നെയ്ൽ ഇനാമ ലിനും ഇടയിൽ തിളക്കവും ഭംഗിയും കൂട്ടാൻ ഉപയോഗിക്കുന്ന നിറമില്ലാത്ത ആവരണമാണ് ടോപ്പ് കോട്ട്. സൂര്യപ്ര‌കാശം തട്ടി നഖത്തിന്റെ നിറം മാറാതിരിക്കാൻ ഇതിലെ സൺസ്ക‌്രീനും സഹായിക്കും.

∙പോളിഷിനൊപ്പം നഖത്തിലെ പ്രകൃതി ദത്തമായ കൊഴുപ്പിന്റെ നല്ലൊരംശം കൂടി റിമൂവർ നീക്കം ചെയ്യും. നഖം വരണ്ടുണങ്ങാ നും ബലം കുറയാനും ഇത് കാരണമാകും. അതുകൊണ്ട് നെയ്ൽ പോളിഷ് റിമൂവർ അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിച്ചാൽ മതി.

∙നഖത്തിന്റെ വളഞ്ഞഭാഗത്തെ ചർമ്മത്തിലുണ്ടാകുന്ന ചെറിയ മുറിവുകളാണ് ഹാങ് നെയ്ൽസ്. നഖം കടിക്കുക, ഈറ് നുളളിപ്പൊളിക്കുക തുടങ്ങിയ ശീലങ്ങൾ ഉണ്ടെങ്കിൽ വേഗം മാറ്റിയെടുത്തോളൂ. ഹാങ് നെയ്ൽസ് വരാം. ഇതില്ലാതാക്കാൻ മുടങ്ങാതെ നഖവും വിരലും ക്രീം കൊണ്ടു മസാജ് ചെയ്യണം. നഖം പുറത്തേക്കു തളളി നിൽക്കുന്നുണ്ടെങ്കിൽ ശ്രദ്ധയോടെ മുറിച്ചു മാറ്റണം. ഹാങ് നെയ്ൽസ് കാര്യമാക്കാതിരുന്നാൽ അണുബാധയും വേദനയും ഉണ്ടാകും.

∙ഇടയ്ക്കിടെ കൈ നനയ്ക്കുന്നവർക്കും കൂടുതൽ സമയം കൈ നനഞ്ഞ് ജോലി ചെയ്യുന്നവർക്കും നഖത്തിന്റെ വശങ്ങള്‍ ചുവ ന്ന് നീരും വേദനയും വരാം. അസുഖം കൂടിയാൽ പഴുപ്പും ഉണ്ടാ കാം. ഇൻഫെക്ഷൻ ഒരിക്കൽ ബാധിച്ചാൽ ഇടയ്ക്കിടെ ഇതുണ്ടാ കാം. അതുകൊണ്ട് അസുഖം കണ്ടാലുടൻ ഡോക്ടറെ കാണാൻ മടിക്കേണ്ട.

∙നഖങ്ങളുടെ ആരോഗ്യത്തിന് ബയോട്ടിൻ അടങ്ങിയ പപ്പായ, കാരറ്റ്, വാഴപ്പഴം തുടങ്ങിയവ കഴിക്കുന്നതു നല്ലതാണ്. ആവശ്യ മെങ്കില്‍ ബയോട്ടിൻ സപ്ലിമെന്റുകളും കഴിക്കാം.

∙വരണ്ട ചർമമുളളവർക്ക് വേഗത്തിൽ കൈകളിൽ കറുത്ത പാടുകളും ചുളിവുകളും വീഴും. ചെറു ചൂടുവെളളത്തിൽ ഉപ്പിട്ട് കുറച്ചു നേരം കൈകൾ മുക്കി വയ്ക്കുക. കഴുകിത്തുടച്ച് പപ്പാ യനീരോ തക്കാളി നീരോ പുരട്ടി മസാജ് ചെയ്യുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ചർമത്തിന്റെ വരൾച്ച അകറ്റാൻ പഴങ്ങളുടെ നീര് പുരട്ടുന്നതാണ് നല്ലത്.

∙കൈ എത്ര തവണ കഴുകിയാലും മതിയാവാറില്ലല്ലോ? ഇട യ്ക്കിടെ ഹാൻഡ് വാഷും സോപ്പും ഉപയോഗിക്കുന്നവരുടെ കൈകളെ എളുപ്പത്തിൽ പ്രായം പിടികൂടുമെന്നാണ് സൗന്ദര്യ വിദഗ്ധർ പറയുന്നത്. കൈകൾ വ‍ൃത്തിയാക്കാൻ മൈൽഡ് ആയ സോപ്പ് ഫ്രീ ക്ലെൻസർ ഉപയോഗിക്കാം. ഓരോ തവണ കൈ കഴുകിയതിനു ശേഷവും ക്രീം പുരട്ടാം.

∙നാൽപ്പത്തഞ്ചു വയസ്സിനു ശേഷം കൈകളുടെ ആരോഗ്യ ത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കൈകൾ കൊണ്ടാണല്ലോ കൂടുതൽ ജോലി ചെയ്യുന്നത്. അതുകൊണ്ട് കൈകളിലെ എല്ലുകൾ ശക്തമാകാൻ കാത്സ്യം കൂടുതലടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താം. കൈകളിൽ അമിത ആയാസം നൽകരുത്. എഴുതുമ്പോഴും കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോഴും ഇടവേളകൾ നൽകണം.

∙കൈകളും നഖങ്ങളും നോക്കി ശരീരത്തിന്റെ ആരോഗ്യ സ്ഥിതി അറിയാം. ആരോഗ്യമുളള നഖങ്ങള്‍ക്ക് ഇളം പിങ്ക് നിറമാണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞാല്‍ നഖത്തിന് വിളറിയ നിറമാകും. അസാധാരണ നിറവ്യത്യാസം കണ്ടാല്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

∙കൈകളുടെ സൗന്ദര്യം കൂട്ടാനുളള ചില്ലറ വിദ്യകളൊക്കെ നമ്മുടെ അടുക്കളയിൽ ഒന്നു കണ്ണോടിച്ചാൽ കിട്ടും. വാഴപ്പഴം മിക്സിയിലടിച്ച് കൈയിൽ പുരട്ടുക. പതിനഞ്ചു മിനിറ്റുകഴിഞ്ഞ് കഴുകിക്കളയാം. മുടക്കമില്ലാതെ ചെയ്താൽ കൈകളുടെ വരൾച്ച മാറിക്കിട്ടും.

∙കൈകൾ വൃത്തിയാക്കാൻ തക്കാളി നീരും നാരങ്ങനീരും ചേർ ത്തു പുരട്ടിയാൽ മതി.

∙നാല് സ്പൂൺ പൈനാപ്പിൾ ജ്യൂസിൽ മൂന്നു സ്പൂൺ ബദാം എണ്ണ ചേർത്ത മിശ്രിതത്തിൽ 15 മിനിറ്റ് കൈകൾ മുക്കിവയ്ക്കു ക. കൈകളുടെ നഷ്ടപ്പെട്ട ഭംഗി വീണ്ടെടുക്കാം.

∙ഒരു പാത്രത്തിൽ കഞ്ഞിവെളളമെടുത്ത് വിരലുകൾ 15 മിനിറ്റ് കുതിർത്തു വയക്കുക. നഖങ്ങൾ പൊട്ടുന്നതു തടയാനുളള എളുപ്പവഴിയാണിത്.

∙കൈകളുടെ ആരോഗ്യവും ഭംഗിയും വർധിപ്പിക്കാൻ ഇടയ്ക്ക് കൈകൾക്ക് വ്യായാമം നൽകണം. കൈത്തലം ചുരുട്ടിപ്പിടിക്കുക. അല്‍പനേരം കഴിഞ്ഞ് വിരലുകൾ പരമാവധി അകലത്തിൽ വരുന്നതു പോലെ പെട്ടെന്ന് കൈ നിവര്‍ത്തുക. കൈയ്ക്കു വഴക്കം കിട്ടുമെന്നു മാത്രമല്ല കൈയിലേക്കുളള രക്തയോട്ടവും കൂടും.

വീട്ടിൽ ചെയ്യാം ഈസി മാനിക്യൂർ

കൈ വൃത്തിയാക്കാനുളള ഈസി മാനിക്യൂർ ആണിത്. മൈൽഡ് ഷാംപൂ കലർത്തിയ വെളളത്തിൽ 5 മിനിറ്റ് കൈ മുക്കി വയ്ക്ക ണം. നന്നായി തുടച്ച് ഉണക്കണം. ഇഷ്ടമനുസരിച്ച് നഖം വെട്ടി ആകൃതി വരുത്തണം. നഖത്തിന്റെ അരികുകൾ എമറി ബോർ ഡിൽ ഉരച്ച് ഭംഗിയാക്കാം. നഖത്തിന്റെ മൂലയിലേക്ക് അധികം ചേർത്ത് ഉരയ്ക്കാതെ അരികിൽ നിന്ന് നടുഭാഗത്തേക്കാണ് ഉരയ്ക്കേണ്ടത്. ഓറഞ്ച് സിറ്റിക് കൊണ്ട് നഖത്തിന്റെ ചുറ്റുമുളള മൃദു ചർമം മെല്ലേ ഷെയ്പ് ചെയ്യുക. ക്യൂട്ടിക്കിൾ എന്ന ഈ ഭാഗത്തിന് മുറിവേൽക്കാതെ ഷെയ്പ് ചെയ്യാൻ ശ്രദ്ധിക്കണം. നഖത്തിനു സമീപം അഭംഗി തോന്നിക്കുന്ന ചെറിയ ചർമഭാഗങ്ങൾ ക്ലിപ്പർ കൊണ്ട് ശ്രദ്ധയോടെ മുറിച്ചു മാറ്റുക. ഓറഞ്ച് സ്റ്റിക്കിൽ കോട്ടൺ വൂൾ ചുറ്റി നഖത്തിനു ചുറ്റും തുടച്ചു വൃത്തി യാക്കി, ക്യൂട്ടിക്കിൾ ക്രീം പുരട്ടി മയപ്പെടുത്തണം. നല്ല ഹാൻഡ് ക്രീം മുകളിൽ നിന്നു വിരൽത്തുമ്പുകളിലേക്ക് മസാജ് ചെയ്തോ ളൂ ഇനിയൊന്ന് നോക്കിക്കേ. ഒരിത്തിരി ഭംഗി കൂടിയില്ലേ കൈ കൾക്ക്.