അമ്മയുടെ ബാല്യകാല അനുഭവം മക്കളുടെ പെരുമാറ്റത്തെ സ്വാധീനിക്കുമോ?

പ്രതീകാത്മക ചിത്രം.

കുട്ടിക്കാലത്ത് നിരവധി മാനസികസംഘര്‍ഷങ്ങളും പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്ന സ്ത്രീകളുടെ കുഞ്ഞുങ്ങൾക്ക്  പലവിധത്തിലുള്ള പെരുമാറ്റ വൈകല്യങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ.

ദുരിതപൂർണ്ണമായ ബാല്യകാലം, മാതാപിതാക്കളുടെ വേര്‍പിരിയല്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരാളുടെ മരണം, വൈകാരികമോ ശാരീരികമോ ലൈംഗികമോ ആയ പീഡനം, വീടുകളിലെ അക്രമത്തിന് സാക്ഷിയാകേണ്ടിവരിക, മാതാപിതാക്കളുടെ മാനസികരോഗം എന്നിവയെല്ലാം ഭാവിയില്‍ നിങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുട്ടികളെ ദോഷകരമായി ബാധിക്കാമെന്നും പഠനങ്ങൾ പറയുന്നു.

ബാല്യകാലത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞ ശേഷവും ശാരീരികവും മാനസികവുമായ  പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരം പെരുമാറ്റവൈകല്യങ്ങള്‍ അടുത്ത തലമുറയിലേക്കു കൂടി കൈമാറ്റം ചെയ്യപ്പെടാന്‍സാധ്യതയുണ്ട് എന്ന രീതിയിലുള്ള പഠനങ്ങള്‍ പുതിയവയാണ്. പഠനത്തിന് നേതൃത്വം നൽകിയ ഡോ. ആദം ഷിക്കെന്‍ഡെസ് പറയുന്നു.

അമ്മയുടെ ബാല്യകാല അനുഭവങ്ങളും മാനസികബുദ്ധിമുട്ടുകളും അച്ഛന്റേതിനേക്കാള്‍ മക്കളുടെ പെരുമാറ്റത്തെയും ആരോഗ്യത്തെയും ബാധിക്കുന്നതായും ഗവേഷണം പറയുന്നു.